ടെക്സസിന്റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേര്‍ന്ന് കിടക്കുന്ന ഹിഡാല്‍ഗോ കൗണ്ടിയിലെ റിയോ ഗ്രാന്‍ഡെ വാലിയില്‍ കോവിഡ്-19 കേസുകളുടെ വര്‍ദ്ധിച്ച വ്യാപനം കണ്ടശേഷം അവിടെ താമസിക്കുന്നവരില്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ വീട്ടില്‍ തന്നെ തുടരാന്‍ കൗണ്ടി ജഡ്ജ് റിച്ചാര്‍ഡ് കോര്‍ട്ടസ് ഉത്തരവിറക്കി, അല്ലെങ്കില്‍ അവര്‍ ക്രിമിനല്‍ നിയമനടപടി നേരിടേണ്ടി വരും എന്ന് അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് ടെസ്റ്റ് ആയവര്ക്കുമാത്രമല്ല, അവരോടൊപ്പം താമസിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
ഞായറാഴ്ച കൊറോണവൈറസ് ബാധമൂലം കൗണ്ടിയില്‍ 17 പുതിയ മരണങ്ങളും 1,300 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ 5 യുഎസ് നേവി ടീമുകളെയാണ് ടെക്സാസിലെ പല കൊറോണവൈറസ് ഹോട്ട് സ്പോട്ടുകളിലും വിന്യസിക്കുന്നത്. 'റിയോ ഗ്രാന്‍ഡെ വാലി ഒരു COVID-19 ഹോട്ട് സ്പോട്ട് ആയി, അവര്‍ക്കുള്ള സഹായം വരുന്നു'. ഗവ. ഗ്രെഗ് അബോട്ട് അറിയിച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പു പ്രകാരം, ഹാര്‍ലിംഗന്‍, ഡെല്‍ റിയോ, ഈഗിള്‍ പാസ്, റിയോ ഗ്രാന്‍ഡേ സിറ്റി എന്നിവിടങ്ങളില്‍ അഞ്ച് യു.എസ് നേവി ടീമുകളെ വിന്യസിച്ചു.
യുഎസ് നേവിയില്‍ നിന്നുള്ള ഈ മെഡിക്കല്‍ പ്രൊഫഷണലുകള്‍ നാല് നഗരങ്ങളിലെ ആശുപത്രികളെ സഹായിക്കും. സംസ്ഥാനത്തെ ഏതാണ്ട് പകുതിയോളം കൗണ്ടികള്‍ വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്ക് ഫോഴ്സ് അടുത്തിടെ 'റെഡ് സോണ്‍ ' ആയി നിയുക്തമായിട്ടുണ്ട്.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി റെന്റര്‍സ് അസ്സിസ്റ്റന്‍സ് പ്രോഗ്രാമിനായുള്ള 6.5 മില്ലിയന്‍ ഡോളറിന്റെ രണ്ടാം ഘട്ട അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും. ഈ മാസം അവസാനം വരെയോ ഫണ്ട് ഇല്ലാതാകുന്നത് വരെയോ അപേക്ഷകള്‍ സ്വീകരിക്കും
ഈ ഫണ്ട് വാടക, മോര്‍ട്ട്ഗേജ് അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്ലില്‍ ആളുകളെ സഹായിക്കാന്‍ കൗണ്ടി നേരത്തെ പ്രഖ്യാപിച്ച $19.5 ദശലക്ഷം ഡോളര്‍ സഹായ പാക്കേജിന്റെ ഭാഗമാണ്.
രണ്ടാം ഘട്ടത്തില്‍ 6.5 ദശലക്ഷം ഡോളര്‍ ലഭ്യമാണ്, ഇത് ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയാണ്.
യോഗ്യത നേടാന്‍ നിങ്ങള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ താമസിക്കുകയും പാന്‍ഡെമിക് സമയത്തു ശരാശരി പ്രീ പാന്‍ഡെമിക് വരുമാനത്തിന്റെ 80 ശതമാനത്തില്‍ താഴെ വരുമാനം ഉണ്ടായിരിക്കുന്നവരും ആയിരിക്കണം. ഒന്നാം ഘട്ടത്തില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വരുമാന നഷ്ടം കാരണം ബില്ലുകള്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് അപേക്ഷ നല്കുന്നവര് തെളിയിക്കേണ്ടതുണ്ട്. അര്‍ഹരായവര്‍ക്ക് 2,000 ഡോളര്‍ നല്‍കും, വാടകഅല്ലെങ്കില് മോര്‍ട്ട്ഗേജിന് $1,500 ഉം യൂട്ടിലിറ്റികള്‍ക്ക് 500 ഡോളറും ആണ് അനുവദിക്കുന്നത്. അര്‍ഹരായവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പികാം fortbendcountytx.gov അല്ലെങ്കില്‍ 281-238-CARE എന്ന നമ്പറില്‍ വിളിക്കുക.