മലപ്പുറം ഏരങ്ങിമങ്ങാട് കൊവിഡ് ബാധിതയായ ഗര്‍ഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ചു. വിദേശത്തു നിന്നെത്തിയ യുവതിക്ക് കോട്ടക്കലില്‍ ക്വാറന്്റിനില് കഴിയുന്നതിനിടെ ഈ മാസം മുന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും അപ്പോള്‍ തന്നെ മരിച്ചു.
അതേസമയം, ഇന്നലെ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. ഇവരില്‍ 27 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.