രോഗലക്ഷണമുള്ളയാള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു; 12 പേര്‍ക്ക് കോവിഡ്
Published on 11 July, 2020
ആലുവ: ആലുവ കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗിയായ ആള് പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയിരുന്നവരാണ് ഇവരെല്ലാം.
ചടങ്ങില്‍ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.
വിവാഹ നിശ്ചയ ചടങ്ങില്‍ എണ്‍പതോളം പേര് പങ്കെടുത്തിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും. എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക്ക് ഐപിഎസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല