പത്തനംതിട്ടയില്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്
Published on 10 July, 2020
പത്തനംതിട്ട: ഹോം ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്.
മൂന്നാംതീയതി റിയാദില്നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചെന്നീര്‍ക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്. വിദേശത്തുനിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരെത്തി ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.
നാല് ആരോഗ്യപ്രവര്‍ത്തകര്‍ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലന്‍സില്‍ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാആശുപത്രിയിലാണുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല