ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും മലയാളികളുടെ പ്രിയ താര ജോഡിയാണ് . സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്ബോഴായിരുന്നു ഫഹദ് -നസ്രിയ വിവാഹം .
വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തു.
ഇരുവരും അവസാനം എത്തിയത് ട്രാന്‍സ് എന്ന സിനിമയിലൂടെയായിരുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്.
ബാംഗ്ലൂര്‍ ഡെയ്സില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്. പിന്നീടത് വിവാഹമായി മാറുകയായിരുന്നു.
നസ്രിയയാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നതാണ് ഫഹദ് പറയുന്നത്.
ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ഫഹദ് ഫാസിലിനെ കാണുന്നത് എക്സൈറ്റ് ചെയ്യാത്തൊരു പെണ്‍കുട്ടി എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു.
അങ്ങനെയാണ് പ്രണയം ആരംഭിച്ചത് ഫഹദ് പറയുന്നു. സെറ്റില്‍ വന്നാല്‍ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്.
പക്ഷെ പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു. കാരണം എനിക്കവളോട് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഫഹദ് പറയുന്നു.
തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു.