മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 6,603 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 198 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,23,724 ആയി ഉയര്‍ന്നു. 9,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 4634 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,23,198 ആയി. 91,065 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
തമിഴ്നാട്ടില്‍ ഇന്ന് 3,756 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 122,350 ആയി ഉയര്‍ന്നു. 64 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,700 ആയി. ഇന്ന് മാത്രം 3051 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം74,167 ആയി. 46,480 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.