എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ അന്വേഷണസംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു. മഹേശന്റെ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. വെള്ളാപ്പള്ളി നടേശനും സഹായി അശോകനും മഹേശനോട് ശത്രുതയുള്ളതായി അറിയില്ലെന്ന് തുഷാര്‍ പൊലീസിന് മൊഴി നല്കി.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്റെ മൊഴിയെടുക്കല്‍. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശന് ഉന്നയിച്ച ആരോപണങ്ങള്‍ തുഷാറിനോട് പൊലീസ് ചോദിച്ചു. മൈക്രോഫിനാന്‍സ് കേസുകളിലടക്കം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെന്ന് തുഷാര്‍ പറഞ്ഞു.