ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്ബര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 80 വിദ്യാര്‍ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
7.60 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്നു വരെ നടന്ന പരീക്ഷ എഴുതിയത്. 14,745 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരായില്ല. 3,911 കുട്ടികള്‍ കണ്ടെയ്ന്മെന്റ് സോണിലായതിനാല്‍ പരീക്ഷ എഴുതാനായില്ല. അസുഖം ബാധിച്ചതിനാല്‍ 863 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തില്ല.