മുംബൈ | ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും.
സഞ്ജയിക്ക് മുംബൈ പോലീസ് സമന്‍സ് അയച്ചു. മറ്റൊരു സംവിധായകന് ശേഖര്‍ കപൂറിനെയും നടി കങ്കണ റാവത്തിനെയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തിന് എതിരേ സാമൂഹിക മാധ്യമത്തില്‍ സജീവമായി ഇടപ്പെട്ടിരുന്നവരാണ് ഇരുവരും.
ബന്‍സാലിയുടെ രണ്ട് സിനിമകളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. ഇത്തരം പ്രയാസങ്ങള്‍ സുശാന്തിനെ വിഷാദത്തിലേക്കു നയിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും മറ്റുമാണ് ആരോപണം.