ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം
തീയതി ശനിയാഴ്ച നടത്തപ്പെടുന്ന വാര്‍ഷിക പിക്നിക്കിനും കുടുംബ സംഗമത്തിനുമുള്ള
തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഷാജന് ആനിത്തോട്ടം, സെക്രട്ടറി
ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍
വൈകിട്ട് എട്ടുവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കിലാണ് (Dempster
and Ferris-near Lehvgh Railway Cross) പരിപാടികള്‍ നടത്തപ്പെടുന്നത്. പ്രശസ്ത
സാഹിത്യകാരനും വാഗ്മിയും ഭിഷഗ്വരനുമായ ഡോ. എം.വി.പിള്ള കുടുംബസംഗമം ഉദ്ഘാടനം
ചെയ്യും.
പിക്നിക്കിന്റെ ഭാഗമായി വിവിധ പ്രായക്കാര്ക്കുവേണ്ടിയുള്ള കായിക
മത്സരങ്ങളും മറ്റ് വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് പിക്നിക്ക്
കമ്മിറ്റി ചെയര്മാന് ബിജി കൊല്ലാപുരം, കോ-ചെയര്‍പേഴ്സണ്‍ ജിഷ ഏബ്രഹാം എന്നിവര്‍
അറിയിച്ചു. ഈവര്‍ഷത്തെ പിക്നിക്കിന്റെ ഭാഗമായി ഒരു റാഫിള്‍ നറുക്കെടുപ്പും
ഉണ്ടായിരിക്കും. ഹൈഡെഫിനിഷന്‍ എല്‍.ഇ.ഡി ഫ്ളാറ്റ് സ്ക്രീന്‍ ടെലിവിഷനായിരിക്കും
നറുക്കെടുപ്പ് വിജയിക്ക് ലഭിക്കുക.
ഔട്ട്ഡോര്‍ പിക്ക്നിക്കിന്റെ എല്ലാ
ആനന്ദവും പകരുന്ന മികച്ച ഒരു സമ്മര്‍ പരിപാടി ആസ്വദിക്കുവാന്‍ ഷിക്കാഗോ ലാന്റിലെ
എല്ലാ മലയാളി കുടുംബങ്ങളേയും ഇല്ലിനോയി മലയാളി അസോസിയേഷന് പ്രവര്‍ത്തകര്‍
സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പുതുതായി അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
അന്നേദിവസം അവസരം ഉണ്ടായിരിക്കുന്നതാണെന്ന് മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്മാന്
ഡോ. എഡ്വിന് കാച്ചപ്പിള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി കൊല്ലാപുരം
(847 691 2560), ജിഷ ഏബ്രഹാം (847 477 1201) എന്നിവരുമായി ബന്ധപ്പെടുക.