വിവാദ ങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഷെയ്ന് നി ഗം നായകനായെത്തുന്ന വെയില് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാവ് ജോബി ജോര്‍ജാണ് ചിത്രീകരണം അവസാനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഷെയ്നിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോബിയുടെ കുറിപ്പ്
'ഇന്ന് വെയില് പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഈ വെയില് പൂര്‍ണ്ണ ശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്പില് ഉടന്‍'
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന കഥാപാത്രമായെത്തുന്നു . ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഷെയ്നുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വെയില്. നിര്‍മ്മാതാക്കളുമായുണ്ടായ വാക്ക് തര്‍ക്കങ്ങള്‍ ഷെയ്നിനെതിരെ വിലക്ക് വന്നേക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു.