തിരുവനന്തപുരം: പോലീസില്‍ 2500 പേര്‍ക്ക് പ്രമോഷന് നല്കാന് തീരുമാനിച്ചു. 1000 കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഹെഡ്കോണ്‍സ്റ്റബിള്‍മാരായും 1000 ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍ക്ക് എ.എസ്.ഐമാരായും 500 എ.എസ്.ഐമാര്‍ക്ക് എസ്.ഐമാരുമായാണ് സ്ഥാനക്കയറ്റം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ 1250 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളവര്‍ക്കും പ്രൊമോഷന് നല്‍കുമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.