Image

ഉഗ്‌മ പ്രവാസി മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 30 May, 2012
ഉഗ്‌മ പ്രവാസി മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ബോഹും: ഉഗ്‌ മയുടെ ഇന്ത്യ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ മികച്ച പ്രവാസി മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. ജര്‍മ്മനിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കൈപ്പുഴ ജോണ്‍ മാത്യു, തോമസ്‌ ചക്യാത്ത്‌ എന്നിവര്‍ക്കാണ്‌ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായത്‌.

ജൂണ്‍ മൂന്നിന്‌ ജര്‍മ്മനിയിലെ ബോഹുമില്‍ നടക്കുന്ന ഇന്ത്യ ഫെസ്റ്റിവലില്‍ തോമസ്‌ ജേക്കബ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

യൂറോപ്പിലെ ഒരു ഡസനിലധികം മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ്‌ ജൂറി ഇവരെ തെരഞ്ഞെടുത്തത്‌. മൂന്നു പതിറ്റാണ്‌ടുകളായി ജര്‍മ്മന്‍ പ്രവാസി മാധ്യമ പ്രവര്‍ത്തനരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്‌ കൈപ്പുഴ ജോണ്‍ മാത്യു. കോട്ടയത്തിനടുത്ത്‌ കൈപ്പുഴ സ്വദേശിയാണ്‌.

എറണാകുളം സ്വദേശിയായ തോമസ്‌ ചക്യാത്ത്‌ കോളോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രശ്‌മി ദ്വമാസികയുടെ മുഖ്യ പത്രാധിപരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌. www.ugmagermany.com
ഉഗ്‌മ പ്രവാസി മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക