മുപ്പത്തിമൂന്നാമത് മാര്‍ത്തോമ്മാ ദേശീയ യുവജന സമ്മേളനം ഹ്യൂസ്റ്റണില്‍
പി.പി.ചെറിയാന്Published on 30 May, 2012
ഹ്യൂസ്റ്റണ്‍ :മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ്
ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 33-#ാമത് ദേശീയ യുവജനസമ്മേളനം 2012
ആഗസ്റ്റ് 9 മുതല്‍ 12 വരെ ഹൂസ്റ്റണിലെ ക്ലിയര്‍ലേക്ക് സൗത്ത് ഫോര്‍
ഹാര്‍ബര്‍ റിസോര്‍ട്ട് & കോണ്‍ഫറന്‍സ് സെന്ററില്‍ (Clearlake South Shore Harbor Resort & Conference Center) വച്ച്
നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഹൂസ്റ്റണ്‍
ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് യൂത്ത് ഫെല്ലോഷിപ്പാണ് ഈ വര്‍ഷത്തെ
കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത്.
കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം
റോമര്‍ 1:20 ആധാരമാക്കി "A Portrait of God"എന്നുള്ളതാണ്. ഭദ്രാസന എപ്പിസ്ക്കോപ്പാ ഡോ.
ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പാ പ്രധാന നേതൃത്വം നല്കുന്ന
കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ യുവജനങ്ങളുടെ ഇടയില്‍ കര്‍മ്മനിരതനായി
പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ബ്രാഡ് കോളെ പ്രധാന പ്രസംഗകനായിരിക്കും.
2007
ല്‍ ദേശീയ യുവജനസമ്മേളനം വിജയകരമായി നടത്തിയ അനുഭവ പരിചയവുമായി വികാരി റവ.
സഖറിയാ ജോണ്‍ , ജയ് മാത്യൂ(ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍
നിരവധി കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു
വരുന്നു.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 1 വരെ
രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. കോണ്‍ഫറന്‍സ്
വെബ്സൈറ്റ്-www.aportraitofgod.com എന്ന വെബ്സൈറ്റില്‍ കൂടിയും പേരുകള്‍ രജിസ്റ്റര്‍
ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സഖറിയാ ജോണ്‍ -281-261-4603 ജയ് മാത്യൂ-281-410-8969 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല