മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. വലപ്പാട് മനയിൽ ചെറിയ പുരയിൽ അബ്ദുറഹ്മാൻ മകൻ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്.
കോവിഡ് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അൽഖൂദിൽ ഗൾഫാർ പ്ലാൻറ് ഡിപാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.
35 വർഷമായി ഒമാനിലുണ്ട്. ബംഗളൂരുവിനടുത്ത തുംകൂരിലാണ് ഇദ്ദേഹം കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുന്നത്. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: സജിത ബീവി. മകനും മകളും ഒമാനിലുണ്ട്.