ഷിക്കാഗോ: സറോ മലബാര്‍ മതബോധന സ്കൂള്‍ 2011-12 അധ്യയന വര്‍ഷത്തിലെ മികച്ച
വിദ്യാര്‍ത്ഥിക്കുള്ള റവ.ഫാ. ആന്റണി കുര്യാളശേരി അവാര്‍ഡിന് ട്രേസി വള്ളിക്കളം
തെരഞ്ഞെടുക്കപ്പെട്ടു. മെയ് 20-ന് സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന
സമ്മേളനത്തില്‍ വെച്ച് വികാരി ഫാ. ജോയി ആലപ്പാട്ട് അവാര്‍ഡ് നല്കി അനുമോദിച്ചു.
മതബോധന സ്കൂളില്‍ എല്ലാവര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്ന ട്രേസി
ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇടവകയില്‍
പ്രവര്‍ത്തിക്കുന്ന സി.എം.എല്‍ (ചെറുപുഷ്പ മിഷന് ലീഗ്) ജൂണിയര്‍ പ്രസിഡന്റ്,
ഷിക്കാഗോ കുടുംബ സമ്മേളന വാര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍, എക്യൂമെനിക്കല്‍
ചര്‍ച്ചിലെ യൂത്ത് സെക്രട്ടറി, സീറോ മലബാര്‍ പ്രതിനിധി എന്നീ നിലകളില്‍
പ്രവര്‍ത്തിക്കുന്നതോടൊപ്പം അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, ലൈഫ് സോഴ്സ്,
കുക്ക് കൗണ്ടി ആശുപതി എന്നിവിടങ്ങളില്‍ വോളണ്ടിയറായും സേവനം അനുഷ്ഠിക്കുന്നു.
ഷിക്കാഗോ നോര്‍ത്ത് സൈഡ് കോളജ് പ്രിപ്പറേറ്ററി സ്കൂളില്‍ പതിനൊന്നാം
ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ട്രേസി അനിയന് കുഞ്ഞിന്റേയും, ബീനാ
വള്ളിക്കളത്തിന്റേയും മകളാണ്.