Image

ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും അമേരിക്കയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 29 May, 2012
ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും അമേരിക്കയില്‍ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചിയിലെ `ബ്ലെസിംഗ്‌ സെന്ററിലെ' സീനിയര്‍ പാസ്റ്ററും, `ബ്ലെസിംഗ്‌ ടുഡെ' ടിവി പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതനുമായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും അമേരിക്കയില്‍ എത്തുന്നു.

ജൂണ്‍ 8 മുതല്‍ ഡാളസില്‍ ക്രമീകരിച്ചിരിക്കുന്ന `ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയ്‌', ജൂണ്‍ 16 മുതല്‍ ഫിലാഡല്‍ഫിയയില്‍ ക്രമീകരിച്ചിരിക്കുന്ന `എ വീക്കെന്‍ഡ്‌ വിത്ത്‌ ജീസസ്‌' എന്നീ യോഗങ്ങളില്‍ ഇരുവരും വചന പ്രഘോഷണം നടത്തുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

1998-ല്‍ മാസ്റ്റര്‍ മിനിസ്‌ട്രീസ്‌ ഓഫീസില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാ യോഗം ഇന്ന്‌ ആയിരങ്ങള്‍ ആരാധിക്കുന്ന വലിയൊരു സഭാ സമൂഹമായി വളര്‍ന്നുകഴിഞ്ഞു.

സിസ്റ്റര്‍ ക്ഷമാ ഡാമിയനും, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ബ്ര. ഡാമിയനോടൊത്ത്‌ ശുശ്രൂഷകളില്‍ പങ്കെടുത്തുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.themasterministries.org, www.blessingtoday.tv
ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും അമേരിക്കയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക