നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് രേഖപ്പെടുത്താന്‍ പ്രവര്‍ത്തകരോട് പിഡിപി ആഹ്വാനം ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.