-->

kazhchapadu

മുഹമ്മദ് റിയാസിന്റെ കുടുംബത്തെ അറിയാത്തവരാണ് വീണയെ പര്‍ദ്ദയിടിക്കുന്നത്: ഷീബാ അമീര്‍

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ  മതമൗലിക വാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ആക്രമണം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് .

ഈ സാഹചര്യത്തില്‍ \  സാമൂഹികപ്രവര്‍ത്തക ഷീബാ അമീറിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കേരളത്തിന്റെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കുടുംബത്തിലെ ഇളംമുറക്കാരനാണ് റിയാസെന്ന് ഷീബ അമീര്‍ തന്റെ മുഖപുസ്തക കുറിപ്പില്‍ എഴുതുന്നു

ഷീബ അമീറിന്റെ എഫ് ബി പോസ്റ്റ്
------------------------------------------------------
മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍  കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാന്‍ ഇതെഴുതുന്നത്...
വിവാഹ വാര്‍ഷീകത്തില്‍ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പര്‍ദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാന്‍ ഇടയായി...
മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ഞാന്‍ പറയാം..
കേരളത്തിന്റെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..
The Uncrowned king of kudallor എന്ന് കോടതി വിധിയില്‍ വന്ന കൂടല്ലൂര്‍ കുഞ്ഞുവിന്റെ (പള്ളിമഞ്ഞാലില്‍ ) കുടുംബമാണ് റിയാസിന്റേത്..
കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ മൂത്ത മകന്‍ പി.കെ. മുഹമ്മദ് (എക്‌സസൈസ് കമ്മീഷണര്‍ ) ആയിരുന്നു..
ഭാര്യ ആയിഷ (ലണ്ടന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്ന സെയ്ത് മുഹമ്മദ് ന്റെ പെങ്ങള്‍ )
ഈ ദമ്പതികളുടെ മകനാണ് റിയാസിന്റെ വാപ്പ അബ്ദുള്‍ ഖാദര്‍ (വിശിഷ്ട സേവാമെഡല്‍ നേടിയ റിട്ട: പോലീസ് കമ്മീഷണര്‍ )
അവരുടെ ഒരു ജേഷ്ഠസഹോദരന്‍ ആണ് പി.എം അബ്ദുള്‍ അസീസ്, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാള്‍. (ഡോക്യുമെന്ററി സിനിമകള്‍ക്ക് കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് )

കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ
രണ്ടാമത്തെ മകന്‍ , പി.കെ മൊയ്തീന്‍കുട്ടി MA LLB ( KPCC പ്രസിഡണ്ടും , Ex MLA യും) ആയിരുന്നു..
മൂന്നാമത്തെ മകന്‍ പി.കെ. മുഹമ്മദ് കുഞ്ഞി, തന്റെ 16 വയസ്സില്‍ കല്‍ക്കട്ട കോണ്‍ഫറന്‍സില്‍ പങ്കെടുത്തയാള്‍ , ദേശാഭിമാനി സബ്ബ് എഡിറ്റര്‍ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളില്‍ അംഗം ആയിരുന്നു..
ഇളയ മകന്‍ പി.കെ.എ റഹീം റാഡിക്കല്‍ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്‌ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റില്‍ മാഗസിന്‍ ജ്വാല പബ്ലിക്കേഷന്‍സ് & ബെസ്റ്റ് ബുക്‌സ് നടത്തിയിരുന്നു...
ഒരു മകള്‍ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പന്‍ വിവാഹം കഴിച്ചത് അവരെയായിരുന്നു...
ഈ കുടുബത്തില്‍ ഞാനടക്കം ഞങ്ങള്‍ എത്രയോ പേര്‍ മതത്തിന്റെയോ ജാതിയുടേയോ ബാനര്‍ ഉയര്‍ത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്...
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ ഈ കുടുംബം കൊടുത്ത സംഭാവനകള്‍ ആ കാലഘട്ടത്തിലെ ചരിത്ര രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും..
പി.കെ മൊയ്തീന്‍ കുട്ടി പൂര്‍ത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയതടക്കം...
ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേര്‍ത്ത് വായിക്കണം..
ഇത്രയും പറഞ്ഞത് എന്റെ ജേഷ്ഠന്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്..
ഞാന്‍ പി.കെ .എ റഹീമിന്റെ മകള്‍..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More