കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തതോടെ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് കെഎംഎസ് , ഒമേഗ ട്രാവല്‍ ആന്‍ഡ് ടൂര്‍സും ആയി ചേര്‍ന്ന് ഏര്‍പ്പെടുത്തുന്ന പ്രത്യേക വിമാന സര്‍വീസിന് രജിസ്ട്രേഷന് ആരംഭിച്ചു.
പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാന സര്‍വീസാണ് ഇന്ത്യാ ഗവണ്മെന്റിന്റേയും കേരളാ സര്‍ക്കാരിന്റേയും അനുമതി കിട്ടുന്നതാനുസരിച്ചു വിമാനം സര്‍വീസ് നടത്തും.
രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍, സന്ദര്‍ശക വീസയില്‍ വന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നവര്‍, പരീക്ഷകള്‍ കഴിഞ്ഞു നാട്ടിലേക്ക് ഉപരി പഠനത്തിനു നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് .
ഈ സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള Google Form Link ലൂടെ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും മുന്‍ഗണന ക്രമത്തില്‍ മാത്രമായിരിക്കും പരിഗണിക്കുക. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നല്കുന്ന അംഗീകാരത്തിനും ഉത്തരവുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക.
വിവരങ്ങള്‍ക്ക്: കുവൈറ്റ് മലയാളി സമാജം ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക .
https://docs.google.com/forms/d/e/1FAIpQLSeH2036XAs6Nk_Neeb6PImgZZMaNRRxXgwKEVZw8R3ENBjIFQ/viewform?usp=sf_link
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍