കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കരിമണല്‍ സ്വദേശി ശ്രീ മുരളി (58) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അജിലിറ്റിയില് ജീവനക്കാരനായിരുന്നു.
ഭാര്യ: ലാലി. മകള്‍: അഭിരാമി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള തുടര്‍നടപടികളും പേപ്പര്‍ വര്‍ക്കുകളും ഐസിഎഫ് സ്വഫ്വ വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു .
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍