Image

റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ഡാലസില്‍ നടത്താനാവില്ലെന്ന് കൗണ്ടി ജഡ്ജ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 June, 2020
റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ഡാലസില്‍ നടത്താനാവില്ലെന്ന് കൗണ്ടി ജഡ്ജ് (ഏബ്രഹാം തോമസ്)
 ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്‍ ഡാലസില്‍ നടത്താനാവില്ലെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് പ്രസ്താവിച്ചു. ധാരാളമായി ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി നടത്താന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നതിന് പൂര്‍ണ അധികാരമുള്ള വ്യക്തിയാണ് കൗണ്ടി ജഡ്ജ് പരിപാടി വളരെ വലുതായതിനാല്‍ സുരക്ഷിതമായിരിക്കില്ല എന്നാണ് ജെന്‍കിന്‍സ് നല്‍കുന്ന വിശദീകരണം. കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റി നല്‍കിയ കോഡ് റെഡ് റേറ്റിംഗ് ജഡ്ജ് ചൂണ്ടികാട്ടി. ഈ റേറ്റിംഗിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വീട്ടിനുള്ളില്‍ കഴിയുകയും ജനക്കൂട്ടം ഒഴിവാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് 19,000 ജിഓപി ഡെലിഗേറ്റുകളും ഭാരവാഹികളും പങ്കെടുക്കുന്ന ഒരു പരമ്പരാഗത കണ്‍വെന്‍ഷന്‍ തന്നെ വേണമെന്ന നിര്‍ബന്ധത്തിലാണ്. വാര്‍ത്താ മാധ്യമ പ്രതിനിധികളും ദാതാക്കളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും ഇവര്‍ക്ക് പുറമെ ഉണ്ടാകും.

ഡോക്ടര്‍മാരുമായി ഞാന്‍ ഉണ്ടാക്കിയ ഉടമ്പടി ഇതൊന്നും അനുവദിക്കുന്നില്ല. ഇതാണ് എന്റെ നിലപാട്, ജെന്‍കിന്‍സ് വിവരിച്ചു.

നോര്‍ത്ത് കരോലിന ഗവര്‍ണര്‍ ഡെമോക്രാറ്റ് റോയ് കൂപ്പര്‍ റിപ്പബ്ലിക്കനുകള്‍ രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ച പ്രകാരം ഷാര്‍ലെറ്റില്‍ കണ്‍വെന്‍ഷന്‍ നടത്താനാവില്ല എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഒരാഴ്ചയായി മറ്റൊരു വേദി കണ്ടെത്താന്‍ പാര്‍ട്ടി ഭാരവാഹികള്‍ തിരക്കിട്ട ശ്രമം നടത്തുന്നത്. പരിഗണനയിലുള്ള ആറു നഗരങ്ങള്‍ ഡാലസ്, ഓര്‍ലാന്‍ഡോ, ജാക്ക്‌സണ്‍ ഹില്‍, ഫീനിക്‌സ്, നാഷ് വില്‍ തുടങ്ങിയവയാണ്.
ആര്‍എന്‍സി ചെയര്‍വുമണ്‍ റോണ മക്ഡാനിയേല്‍ ഷാര്‍ലറ്റിലെ ആതിഥേയ കമ്മിറ്റിയോട് പാര്‍ട്ടി മറ്റു നഗരങ്ങള്‍ പരിഗണിക്കുകയാണെന്ന് അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ഡാലസ് കണ്‍വെന്‍ഷന്‍ നടത്താന്‍ എന്തെങ്കിലും ശ്രമം നടത്തുകയോ പ്രാദേശിക നേതാക്കള്‍ വലിയ ഉത്ഹാസം പ്രകടിപ്പിക്കുകയോ ചെയ്തില്ല.

ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ താന്‍ ജിഓപിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഒന്നും കേട്ടില്ലെന്നും കണ്‍വെന്‍ഷന്‍ നടത്താന്‍ നഗരം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും പറഞ്ഞു. കൗണ്ടിയാണ് മഹാമാരിയുടെ ഇക്കാലത്ത് അന്തിമ തീരുമാനം എടുക്കേണ്ടത്. ദ കണ്‍വെന്‍ഷന്‍ ആന്‍ഡ് വിസിറ്റേഴ്‌സ് ബ്യൂറോയ്ക്കും ഇങ്ങനെ ഒരു പരിപാടിയെ കുറിച്ച് അറിയില്ല. 2016 ലെ ജിഒപി കണ്‍വെന്‍ഷനു വേണ്ടി ആറ് വര്‍ഷം മുമ്പ് ബ്യൂറോ ആണ് ശ്രമം നടത്തിയത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെര്‍ച്ച്വല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ജെന്‍കിന്‍സ് ജിഒപി കണ്‍വെന്‍ഷനെ കുറിച്ച്് താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഒരു ക്ഷണം പുറപ്പെടുവിച്ചിട്ടില്ലെന്നും പറഞ്ഞു.

അവര്‍ക്ക് ഇക്കാര്യത്തില്‍ കൗണ്ടി പുറപ്പെടുവിച്ചിട്ടുള്ള ഗൈഡ് ലൈന്‍സ് വായിച്ചു നോക്കാവുന്നതാണ്. ഡാലസ് കൗണ്ടി കോവിഡ്. ഓര്‍ഗില്‍ ലോക്കല്‍ ഡോക്ടര്‍മാര്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

'റെഡ്, ദ ഹയസ്റ്റ് ലെവല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡെയിഞ്ചര്‍ അണ്ടര്‍ ഡാലസ് കൗണ്ടീസ് സിസ്റ്റം കാള്‍സ് ഫോര്‍ എ സ്‌റ്റേ ഹോം, സ്‌റ്റേ സേഫ് റെസ്‌പോണ്‌സ്'.
ഈ അവസരത്തില്‍ ശുപാര്‍ശകള്‍ ഇപ്രകാരമാണ്. ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക. ആവശ്യമുള്ള യാത്രകള്‍ക്ക് കര്‍ശന ഫിസിക്കല്‍ ഡിസ്റ്റെന്‍സിംഗ്, ഫേഷ്യല്‍ കവറിംഗ് പാലിക്കുക. കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കുക, ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കുക, ഹോട്ടലുകളിലും മറ്റു സ്ഥലത്തും ഇത് ഒഴിവാക്കുക ഒന്നിച്ചിരുന്ന് വീടിന് പുറത്ത്, ഭക്ഷണം കഴിക്കാതിരിക്കുക. 65ന് മുകളില്‍ പ്രായമുള്ളവരും രോഗം പകരുന്ന സാഹചര്യം സംശയിക്കുമ്പോഴും യാത്രചെയ്യാതിരിക്കുക.

ഇത്രയും വലിയ ഒരു കണ്‍വെന്‍ഷന്‍ വിവേകപരമല്ല. ഇനി നമുക്ക് ഓറഞ്ചോ യെല്ലോ കളര്‍ കോഡ് ലഭിച്ചാലും രോഗം പടര്‍ന്നു പിടിക്കുന്നതും മരണ നിരക്ക്് ഉയരുന്നതുമായ സാഹചര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന തീയതികളില്‍ പോലും നാം സുരക്ഷിതരായിരിക്കുകയില്ല, ജെന്‍കിന്‍സ് പറഞ്ഞു നാല് ദിവസത്തെ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 24നാണ് ആ പ്രസിഡന്റ് സ്ഥാനാര്‍്തഥിയായി ഡോണള്‍ഡ് ട്രമ്പിനെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മൈക്ക് പെന്‍സിനെയും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ഡാലസില്‍ നടത്താനാവില്ലെന്ന് കൗണ്ടി ജഡ്ജ് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക