മണിയുടെ പ്രസംഗം: പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് കാരാട്ട്
Published on 29 May, 2012
ന്യൂഡല്‍ഹി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ
പ്രസംഗത്തെക്കുറിച്ചുള്ള നിലപാട് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞതാണെന്ന്
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാറ്റ്നയില്‍ നിന്ന്
ഡല്‍ഹിയില്‍ മടങ്ങിയെത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു കാരാട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട്
കാരാട്ട് പ്രതികരിച്ചില്ല. മണിക്കെതിരെ അച്ചടക്ക നടപടി വേണമോയെന്ന
കാര്യത്തില്‍ അന്തിമ തീരുമാനം പ്രകാശ് കാരാട്ട് മടങ്ങിയെത്തിയ ശേഷം
കൈക്കൊള്ളുമെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇന്നലെ
വ്യക്തമാക്കിയിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല