ചാക്കോ കാവുങ്കല്‍ ഫൊക്കാന ബിസിനസ്സ് ബൂത്ത് ചെയര്മാന്
മൊയ്തീന് പുത്തന്‍ചിറPublished on 28 May, 2012
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത് കണ്‍വന്‍ഷന്റെ ബിസിനസ്സ് ബൂത്ത്
ചെയര്‍മാനായി ഹൂസ്റ്റണില്‍ നിന്നുള്ള ചാക്കോ കാവുങ്കലിന്റെ നിയമിച്ചതായി
കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പന് അറിയിച്ചു.
ഹൂസ്റ്റണ്‍ സെന്റ്
തോമസ് കത്തീഡ്രലിന്റെ മുന്‍ ട്രസ്റ്റീയായ അദ്ദേഹം സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ്
അമേരിക്കയ്ക്ക് സ്വന്തമായി അരമന വാങ്ങുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് മുന്‍ പ്രസിഡന്റു കൂടിയാണ്
അദ്ദേഹം. മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ മുന്‍ ട്രഷററായ
ചാക്കോ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം ടൈം
ഇന്‍വെസ്റ്റ്മെന്റിന്റെ ട്രഷററും കൂടിയാണ്. ഒരു ന്യൂക്ലിയര്‍ മെഡിസിന്
ടെക്നോളജിസ്റ്റായ അദ്ദേഹം ഹൂസ്റ്റണില്‍ അറിയപ്പെടുന്ന സാമൂഹ്യ
പ്രവര്‍ത്തകനുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല