തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പനയുണ്ടാകും. നാളെ മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി.
ബെവ്ക്യൂ ആപ്പിലൂടെ ഉപഭോക്താവിനു ടോക്കണ്‍ എടുക്കാം. നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ബെവ്ക്യൂ ആപ്പില്‍ വീണ്ടും ബുക്കിങ് ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി 10 മിനിറ്റില്‍ ഒരുലക്ഷം പേര്‍ക്ക് ടോക്കണ്‍ ലഭിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ച് ആപ് സജ്ജമായെന്ന് കഴിഞ്ഞ ദിവസം ഫെയര്‍കോഡ് അറിയിച്ചിരുന്നു.
ഉപഭോക്താവിനു ഇ-ടോക്കണ്‍ ലഭിക്കുന്നതു ദൂരെയുള്ള മദ്യവില്‍പ്പനശാലകളിലേക്കും ബാറുകളിലേക്കും ആണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് ബുക്കിങ് ആരംഭിച്ചതിനു ശേഷം അത്തരം പരാതികള്‍ കുറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത കേന്ദ്രങ്ങളിലേക്കാണ് ഇ-ടോക്കണ്‍ ലഭിക്കുന്നത്. ആളുകള്‍ ഒന്നിച്ചു കയറുമ്ബോള്‍ ഉള്ള സാങ്കേതിക തകരാറും ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്.
മദ്യ വിതരണം സങ്കീര്ണമായപ്പോള് എക്സെെസ് മന്ത്രി, ബെവ്കോ, എക്സെെസ്, ഫെയര്‍കോഡ് കമ്ബനി അധികൃതര്‍ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടരാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.
അപ്പോഴേക്കും മൂന്നാം ദിനം അവസാനിച്ചിരുന്നു. മെയ് 31, ജൂണ്‍ 1 ദിവസങ്ങളില്‍ മദ്യ വിതരണം ഇല്ല. മെയ് 31 ഞായറായതും എല്ലാ മാസവും ഒന്നാം തിയതി മദ്യ വിതരണം ഇല്ലാത്തതിനാല്‍ ജൂണ്‍ ഒന്നിനും (ഇന്ന്) അവധിയാണ്. ഇത് ആശ്വാസമായത് ബെവ് ക്യൂ ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ്. മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും സാങ്കേതിക പ്രശ്നങ്ങള്പരിഹരിക്കാനും അവസരം കിട്ടി.