-->

Gulf

ഓസ്ട്രിയ ഉത്തരവാദിത്വത്തോടെ മുന്നോട്ട്: മാസ്‌ക് ധരിക്കുന്നതില്‍ ഇളവ്

Published

onവിയന്ന: ജൂണ്‍ പകുതി മുതല്‍ ഓസ്ട്രിയയിലെ ഷോപ്പുകളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും വിമുക്തമാകുന്ന രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ''കുറച്ച് നിയമങ്ങള്‍, കൂടുതല്‍ സ്വയം ഉത്തരവാദിത്വം'' എന്ന പാത പിന്തുടരും.

പൊതുഗതാഗതം, ഫാര്‍മസികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങള്‍, മുടിവെട്ടുന്ന കടകള്‍ തുടങ്ങി സാമൂഹിക അകലം പാലിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമായിരിക്കും. വായും മൂക്കും മൂടുന്ന മാസ്‌കുകള്‍ ധരിക്കേണ്ടതെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം നിയമങ്ങളുടെ ലഘൂകരണം സ്വന്തമായുള്ള ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും വൈറസിന്റെ വ്യാപനം വീണ്ടും ഉണ്ടാകാന്‍ ഇടയുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ പൗരന്മാര്‍ 'സാമാന്യബുദ്ധി' ഉപയോഗികാണാമെന്നും കുര്‍സ് അഭ്യര്‍ഥിച്ചു.

ജൂണ്‍ 15 മുതല്‍ റസ്റ്ററന്റുകള്‍ക്കും പുലര്‍ച്ചെ ഒന്നു വരെ തുറന്നിരിക്കാന്‍ അനുവദിക്കും. റസ്റ്ററന്റുകളും കഫേകളും ഈ മാസം ആദ്യം തുറന്നപ്പോള്‍ രാത്രി 11ന് അടയ്ക്കേണ്ടി വന്നു. ഒരു ടേബിളിന് നാല് പേര്‍ എന്നുള്ള നിലവിലെ പരിധി ഇല്ലാതാക്കും.

രണ്ടു ദശലക്ഷം ആളുകളുള്ള രാജ്യത്ത് വെള്ളിയാഴ്ച വരെ 1,473 കേസുകളും 108 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് - കഴിഞ്ഞ ദിവസം മാറ്റമില്ല.

അതേസമയം, ഒന്പത് ദശലക്ഷം ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുതിയ കൊറോണ അനുബന്ധ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ കണക്കനുസരിച്ചു 16,571 കേസുകളില്‍ 668 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍

മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി

ഇന്ത്യയൊഴികെ മൂന്നാം രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കുന്നു

ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു

സേവനം യുകെയുടെ ചതയദിന പ്രാര്‍ഥന ജൂണ്‍ 29 ന്

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി

ജന്മനാടിന് കൈത്താങ്ങായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കഹൂട്ട് ക്വിസ് മത്സരം

ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ്

ദരിദ്ര രാജ്യങ്ങള്‍ ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 ?ഉച്ചകോടി

സീറോ മലബാര്‍ സഭയുടെ ഹെല്‍പ്പ് ഇന്ത്യ- കോവിഡ് ഹെല്‍പ്പ് ആദ്യഘട്ട സഹായം കൈമാറി

ഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ജര്‍മനി ഡിജിറ്റല്‍ ഹെല്‍ത്ത് പാസ് പുറത്തിറക്കി

സെഹിയോന്‍ മിനിസ്ട്രിയുടെ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 12 ന്

അസ്ട്രാ സെനേക്ക വാക്‌സിനേഷനെ തുടര്‍ന്ന് ലൈപ്‌സിഷില്‍ മധ്യവയസ്‌കന്‍ മരിച്ചു

കേരളത്തിന് കൈതാങ്ങാകാന്‍ സമീക്ഷ യുകെയുടെ ബിരിയാണിമേള ജൂണ്‍ 19, 20 തീയതികളില്‍

ഓക്‌സ്ഫഡ് കോളജിലെ പൊതുമുറിയില്‍നിന്ന് രാജ്ഞിയുടെ ചിത്രം നീക്കാന്‍ വോട്ടെടുപ്പ്

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന്

ജര്‍മനിയില്‍ ചെറുപ്പക്കാര്‍ക്ക് വാക്‌സിനേഷന്‍ ജൂണ്‍ 7 മുതല്‍

ഇറ്റലിയില്‍ മലയാളി നഴ്‌സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം

ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍' പദ്ധതിയില്‍ ഡബ്ല്യുഎംസി യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍ 2,3,4 തീയതികളില്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

View More