ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ശമ്ബളം നല്കാന് പണമില്ലെന്നും കേന്ദ്രം സഹായിക്കണമെന്നും ഡല്‍ഹി എഎപി സര്‍ക്കാര്‍. 5,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹയിലെ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്ന് കേജരിവാള്‍ ട്വീറ്റ് ചെയ്തു.
ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്കിയപ്പോള് ഡല്‍ഹിക്ക് ഒന്നും ലഭിക്കാത്തതിനാല്‍ 5,000 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം രണ്ട് മാസമായി 500 കോടി മാത്രമാണ്. ജീവനക്കാര്‍ക്ക് ശമ്ബളം നല്കാന് 7,000 കോടി രൂപ ആവശ്യമാണെന്ന് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.