നിരവധി സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഗോകുലന്. അദ്ദേഹത്തിന് വിവാഹാശംസകള്‍ നേര്‍ന്ന് പോസ്റ്റ്
പങ്കുവെച്ചിരിക്കുകയാണ് നടന് ജോജു ജോര്‍ജ്. വിവാഹ ക്ഷണക്കത്താണ് ജോജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
മേയ് 28-ന് വിവാഹിതനാകുന്ന ഗോകുലന്റെ വധു ധന്യയാണ്. ഗോകുലന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കല്യാണക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എന്റെ എല്ലാ പ്രാര്‍ഥനയും ഒപ്പമുണ്ടാകും' എന്നാണ് ജോജു കുറിപ്പില്‍ പറയുന്നത്. 'ജോസഫ്' എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.
ജയസൂര്യ നായകനായ പുണ്യാളന് അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ഗോകുലന് ചെയ്ത ജിംബ്രൂട്ടന് എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ പേര് സമൂഹ മാധ്യമങ്ങളിലും വലിയ ഹിറ്റാണ്. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെ ഒപ്പവും ഗോകുലന് അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്,. വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന് ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍.