ഹരിശ്രീ അശോകനും ശ്രീനിവാസനും ചെയ്ത ഹാസ്യകഥാപാത്രങ്ങള്‍ ഇന്നും ട്രോളന്മാരുടെ പ്രിയപ്പെട്ടവരാണ്. ട്രോളുകളിലും മെമുകളിലും നിറയുന്ന രണ്ടു കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകന് അവതരിപ്പിച്ച 'പഞ്ചാബിഹൗസി'ലെ രമണനും സന്ദേശത്തിലെ ശ്രീനിവാസന് കഥാപാത്രമായ പ്രഭാകരനും. 'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ശ്രീനിവാസന്റെ ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ആഘോഷിക്കുന്ന ഒന്നാണ്
ഈ രണ്ടുകഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഒരു രസികന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അച്ഛന്മാര്ക്ക് പകരം മക്കളാണ് ചിത്രങ്ങളില്‍ നിറയുന്നത്, ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസനും ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകനുമാണ് ചിത്രങ്ങളിലെ താരം. അച്ഛന്മാരുടെ പ്രശസ്ത ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ഡ്രസ്സുകള്‍ അണിഞ്ഞ് നില്‍ക്കുകയാണ് വിനീതും അര്‍ജുനും. 'അച്ഛന്മാരെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്