പാക്കിസ്ഥാനില്‍ വീണ്ടും യുഎസ് ഡ്രോണ്‍ ആക്രമണം; അഞ്ച് മരണം
Published on 27 May, 2012
ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യുഎസിന്റെ
പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ മരിച്ചതായി
റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ട പുലര്‍ച്ചയാണ്
ആക്രമണമുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരി
പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. തീവ്രവാദികള്‍ മേഖലയിലെ ഒരു
വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുഎസ് ഡ്രോണ്‍ വിമാനം
മിസൈല്‍ തൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു വാഹനവും തകര്‍ന്നു.
ആക്രമണത്തിനു ശേഷവും ഡ്രോണ്‍ വിമാനങ്ങള്‍ പ്രദേശത്ത് വട്ടമിട്ട് പറന്നത്
പ്രദേശവാസികളില്‍ ആശങ്ക പരത്തി. ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന് ഇതുവരെ
പ്രതികരിച്ചിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല