ചണ്ഡീഗഡ്: പ്രധാനമന്ത്രിസ്ഥാനത്തേക്കു നരേന്ദ്രമോഡിയെ ബിജെപി
ഉയര്‍ത്തിക്കാട്ടിയാല്‍ അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്കു
ഗുണകരമാകുമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. മോഡിയെ
ബിജെപി മുന്നില്‍നിര്‍ത്തിയാല്‍ ഞങ്ങളുടെ സീറ്റുകളുടെ എണ്ണം വര്‍ധിക്കും.
ആരെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്ത്തിക്കാട്ടിയാലും ഞങ്ങള്‍ക്കു
ഭയമില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുമോ എന്നറിയില്ല.
എന്നാല്‍, സീറ്റുകളുടെ എണ്ണം വര്‍ധിക്കും. ബിജെപിയുടെ സീറ്റുകള്‍ കുറയും:
ബന്‍സല്‍ പറഞ്ഞു.