ചെന്നൈ: മുംബൈ വാങ്കഡെ സ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷ
ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന് മാപ്പ്
പറഞ്ഞു. ഐപിഎല്ലില്‍ സ്വന്തം ടീമായ കോല്‍ക്കത്തയുടെ കിരീട നേട്ടത്തിന്
ശേഷമാണ് സംഭവത്തില്‍ ഖേദമുണ്ടെന്ന് ഷാരൂഖ് പറഞ്ഞത്. ഗ്രൌണ്ടില് ടിവി
അവതാരകനുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഷാരൂഖിന്റെ ഖേദ പ്രകടനം.
നേരത്തെ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ഷാരൂഖിനെ വാങ്കഡെ
സ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് അഞ്ച് വര്‍ഷത്തെ വിലക്ക്
ഏര്‍പ്പെടുത്തിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.