മുംബൈ: ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് പിന്മാറി മഹാരാഷ്ട്രാ. മുംബൈയില്‍നിന്നുള്ളതും അവിടേക്കുള്ളതുമായ 25 വിമാന സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഇനിയും സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നത്. രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ 1,31,868 കോവിഡ്-19 ബാധിതരില്‍ 47,190 പേരും മഹാരാഷ്ട്രയിലാണ്.