തിരുവനന്തപുരം: വിശ്വാസികള്‍ക്ക് ഞായറാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്). റമദാന് മുപ്പതുനാള് പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നെത്തിയത്.
മഹാമാരിയായ കോവിഡ് സൃഷ്ടിച്ച ഗുരുതര പ്രതിസന്ധി ഘട്ടത്തിലാണ് വിശുദ്ധ റമദാന് കടന്നുപോയത്. ആരാധനകളാല്‍ രാപ്പകല്‍ പ്രശോഭിതമാവേണ്ട പള്ളികളൊക്കെയും കോവിഡിനെ പ്രതിരോധിക്കാനായി അടഞ്ഞുകിടക്കുകയായിരുന്നു. റമദാനിലെ ആരാധനയും പ്രാര്‍ഥനകളുമെല്ലാം വീടുകളില്‍ തന്നെയാക്കി.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ ഇളവുണ്ടാകും. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാം.
ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെ അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണം.