ദുബായ് : കോവിഡ്–19 ബാധിച്ച് ഇന്നലെ ദുബായില്‍ 2 മലയാളികള്‍ കൂടി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കല്‍ മാതാ നിലയത്തില്‍ ജോബ് സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകന് ജോഫി.ബി.ജോബ്(40), കാസര്‍കോട് ഉടുമ്പുന്തല ഒറ്റത്തൈയ്യില്‍ സുനീറ മന്‍സിലില്‍ ഒ.ടി.മുഹമ്മദ് അസ്ലം (32) എന്നിവരാണ് മരിച്ചത്. ജോഫി ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.
എം.കെ.അബ്ദുല്ലയാണ് അസ്ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകന്: സലാഹ്. സഹോദരങ്ങള്‍: ഒ.ടി..തസ് ലീമ, ഒ.ടി.ഖദീജ.
യുഎഇയില്‍ കോവിഡ് ബാധിച്ച് 4 പേര് കൂടി ഇന്നലെ മരിച്ചു. മരണ സംഖ്യ 237. പുതുതായി 894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,898 ആയി ഉയര്‍ന്നു. 946 പേര് കൂടി രോഗ മുക്തി നേടിയതടക്കം 12,755 പേര് രോഗം മാറി ആശുപത്രി വിട്ടു.
യു.എ.ഇയില്‍ ആകെ രോഗബാധിതര്‍ 26,898, സുഖപ്പെട്ടവര്‍ 12,755, മരണം 237.