Image

തമിഴ്‌‌നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു

Published on 21 May, 2020
തമിഴ്‌‌നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു
ചെന്നൈ : തമിഴ്‌‌നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു. ഇന്ന് മാത്രം 776 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്. മരിച്ചവരുടെ ആകെ എണ്ണം 94 ആയി. ചെന്നൈ നഗരത്തിൽ മാത്രം 567 പേർക്കാണ് ഇന്ന് രോഗം  സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 689 പേരും സംസ്ഥാനത്തുള്ളവരാണ്. ആറ് പേർ പുറത്തുനിന്നെത്തിയവരാണ്.

കർണാടകയിൽ 143 പേർക്കാണ് ഇന്ന് രോഗംസ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രോഗികൾ 992 ആയി. 41 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ചത് മരിച്ചത്. 40000 രോഗികളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതർ. 1390 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക