കൊച്ചി: കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി അണിയിച്ചൊരുക്കുന്ന 'തുറമുഖം' സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രാധാന വേഷം കൈകാര്യം ചെയ്യുന്ന നിവിന്‍ പോളിയാണ് സമുഹമാധ്യമത്തിലൂടെ മാസ് ഗെറ്റപ്പിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്.
അമ്ബതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്ബ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്.
ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, ജോജു ജോര്‍ജ്. സുദേവ് നായര്‍, അര്ജുന് അശോകന്, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി എന്നിവരാണ് ബിഗ് ബജറ്റ് ചിത്രത്തില്‍ വേഷമിടുന്ന മറ്റ് പ്രധാന താരങ്ങള്‍. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന പീരിഡ് ഡ്രാമ ചിത്രത്തിന് കണ്ണൂരിലും കൊച്ചിയിലുമാണ് സെറ്റിട്ടത്.
ഏപ്രിലില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിെന്റ റിലീസ് കോവിഡിനെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു.
മലയാളത്തിലടക്കം നിരവധി സിനിമകള്‍ ഒാണ്‍ലൈന്‍ റിലീസിന് തായാറെടുക്കുേമ്ബാള് വലിയ കാന്‍വാസിലൊരുക്കിയ ചിത്രം തിയറ്റര്‍ റിലീസിനാണ് പ്രഥമ പരിഗണന നലകുന്നതെന്ന് രാജീവ് രവി പ്രതികരിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആളുകള്‍ മള്ട്ടിപ്ലക്സുകളിേലക്ക് പോകാന്‍ മടിക്കുന്ന അവസ്ഥയായതിനാല്‍ ഭാവികാര്യങ്ങള്‍ പറയാനാകില്ലെന്നാണ് സംവിധായകന് വ്യക്തമാക്കുന്നത്.
ചിത്രത്തിെന്റ പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇയ്യോബിെന്റ പുസ്തകത്തിന് ശേഷം ഗോപന് ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. പിതാവ് കെ.എം. ചിദംബരം രചിച്ച നാടകമാണ് ഗോപന് സിനിമയാക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിെന്റ ഛായാഗ്രഹണം. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മാണം.