മഹാനടിയെന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്മാന് തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു തെലുങ്ക് സിനിമയില്‍ ദുല്‍ഖര്‍ അഭിനയിക്കാനൊരുങ്ങുന്നു.
അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാവുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസ് ആണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.സിനിമയില്മലയാള സിനിമയില്‍ സജീവമാവുമ്പോളും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്യാറുണ്ട്. തമിഴില്‍ അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ മികച്ച അഭിപ്രായം നേടിയിരുന്നു.