Image

ചിക്കാഗോ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഒരു മില്യൻ സർജിക്കൽ മാസ്ക് വിതരണം ചെയ്ത് ചൈനീസ് അമേരിക്കൻ

Published on 13 May, 2020
ചിക്കാഗോ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഒരു മില്യൻ സർജിക്കൽ മാസ്ക് വിതരണം ചെയ്ത് ചൈനീസ് അമേരിക്കൻ

ചിക്കാഗോ:- കൊവിഡ് 19 രോഗത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വച്ചുവെന്നും മറ്റ് രാജ്യങ്ങളിൽ ഈ രോഗം ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും തുടർച്ചയായി അമേരിക്കൻ പ്രസിഡൻറ് ട്രoപ് ആരോപണം ഉന്നയിക്കുമ്പോഴും കൊറോണ വൈറസുമൂലം ദുരിതം അനുഭവിക്കുന്ന ചിക്കാഗോ ജനങ്ങൾക്ക് സഹായഹസ്തവുമായി ചൈനീസ്- അമേരിക്കൻ പെംങ് സാവോ രംഗത്ത്.
ഒരു മില്യൻ സർജിക്കൽ മാസ്കാണ് ചിക്കാഗോയിലെ ഫ്രണ്ട് ലൈൻ പ്രവർത്തകർക്ക്  സാവോ മുൻകൈയെടുത്ത് വിതരണം ചെയ്തത്.
സാവോയും ഭാര്യ ചെറി ചെൻനുമാണ് ഇത്രയും വലിയ സംഭാവന നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.സിറ്റാഡൽ സെക്യൂരിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് സാവോ.
75O ,000 മാസ്കുകൾ ചിക്കാഗോ പബ്ളിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെൻറിനാണ് നൽകിയത്.ചിക്കാഗോ പോലീസ് ഓഫീസേഴ്സിനും സിറ്റി വർക്കേഴ്സിനും മാസ്കുകൾ വിതരണം ചെയ്തു.യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ക്രൈം ലാബാണ് വിതരണത്തിന് ഇവരെ സഹായിച്ചത്.
അമേരിക്കക്കും ചൈനക്കും പൊതു ശത്രുവാണ് കൊവിഡ് 19. ഇതിനെതിരെ പടപൊരുതാൻ നാം ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.
ട്രംപിന്റെ എതിർപ്പിനിടയിലും എങ്ങനെയാണ് മാസ്കുകൾ നൽകാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് സാവോ നൽകിയ മറുപടി " ജനുവരി ആദ്യം ചൈനയിൽ രോഗം വ്യാപകമായതോടെ ചിക്കാഗോ ക്കാർ ചൈനക്ക് മാസ്കുകുകൾ നൽകിയിരുന്നു.ഇപ്പോൾ ഞാനും അമേരിക്കക്ക് മാസ്ക് നൽകുന്നു" എന്നാണ്.
ചിക്കാഗോ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഒരു മില്യൻ സർജിക്കൽ മാസ്ക് വിതരണം ചെയ്ത് ചൈനീസ് അമേരിക്കൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക