റിയാദ്: സൗദിയില്‍ ശനിയാഴ്ച 1704 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 37136 ആയി. പത്ത് പേരാണ് പുതുതായി മരണപ്പെട്ടത്. 1704 പേര്‍ക്ക് കൂടി ശനിയാഴ്ച അസുഖം ഭേദമായതാടെ സൗദിയില്‍ കോവിഡിന്റെ പിടിയില്‍ നിന്നും മോചിതരായവരുടെ എണ്ണം 10144 ആയി. മക്കയിലും ജിദ്ദയിലുമായി നാലുപേരും യാദ് ജുബൈല്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്.
രോഗികളുടെ എണ്ണത്തില്‍ ഇന്നലെ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മക്കയില്‍ 417 പേര്‍ക്കും റിയാദ് 316, ജിദ്ദ 265, മദീന 112, ദമ്മാം 111, തായിഫ് 107, ജുബൈല്‍ 67, ഖോബാര്‍ 54, ഹദ്ദ 33, ഹൊഫൂഫ് 23, ദരയ്യ 20, അല്‍ഖര്‍ജ് 23, ബുറൈദ 18, യാന്പു 7 പുതുതായി രോഗം സ്ഥിരീകരിച്ചു.
മദീനയില്‍ 24 മണിക്കൂര്‍ കര്‍ഫ്യു നിലനിന്നിരുന്ന ഭാഗങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതല്‍ കാലത്ത് 9 മുതല്‍ ആളുകള്‍ക്ക് വൈകുന്നേരം 5 വരെ പുറത്തിറങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍