കൊറോണക്കാലത്ത് സ്നേഹാന്വേഷണങ്ങളുമായി നടന് മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവച്ച് ഗായകന് വിധു പ്രതാപ്. രണ്ടു കാലഘട്ടങ്ങളില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിധുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. 1987ലെയും, 2014ലെയും.
'പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം....ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും''- വിധു കുറിക്കുന്നു.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാദമുദ്ര എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് വിധു പ്രതാപ് സിനിമയിലെത്തുന്നത്. 99-ല്‍ പുറത്തിറങ്ങിയ ദോവദാസി എന്ന ചിത്രത്തിലെ പൊന്‍വസന്തം എന്ന ഗാനം ശ്രദ്ധ നേടി. എന്നാല്‍ നിറത്തിലെ ശുക്രിയ എന്ന് തുടങ്ങുന്ന ഗാനമാണ് താരത്തിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്.