Image

ലിമ സമ്മര്‍ ടൂര്‍ ജൂലൈ 28ന്‌

നിഷ ജോസ്‌ Published on 25 May, 2012
ലിമ സമ്മര്‍ ടൂര്‍ ജൂലൈ 28ന്‌
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ടൂര്‍ ജൂലൈ 28ന്‌ (ശനി) നടക്കും. ചോര്‍ലിയിലെ കാവിലോട്ട്‌ തീം പാര്‍ക്കിലേയ്‌ക്കാണ്‌ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ രണ്‌ട്‌ റോളര്‍ കോസ്റ്ററുകളില്‍ ഒന്നായ 87 അടി ഉയരവും അര മൈലിലധികം നീളമുള്ള റോളര്‍ കോസ്റ്റര്‍, ബേഡ്‌സ്‌ ഓഫ്‌ പ്രേ, ആനിമല്‍ സെന്റര്‍, മെര്‍ലിന്‍ മാജിക്‌ വിസാഡ്‌ ഷോ, കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്ന കുട്ടികള്‍ക്കും ഒട്ടനവധി റൈഡുകള്‍ തുടങ്ങി നിരവധി വിസ്‌മയകാഴ്‌ചകളും ആകര്‍ഷണങ്ങളും നേരിട്ട്‌ ആസ്വദിക്കാവുന്നതാണ്‌.

പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ലിമയുടെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക. ദിനൂപ്‌ ജോര്‍ജ്‌: 07917222646, സെബാസ്റ്റ്യന്‍ ജോസഫ്‌ 07961047291, ഇ.ജെ. കുര്യാക്കോസ്‌ 07791350658, ജോസ്‌ മാത്യു 07906415736.
ലിമ സമ്മര്‍ ടൂര്‍ ജൂലൈ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക