ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 15 വയസു മുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തപ്പെടുന്ന മൂന്നു ദിവസത്തെ പ്രത്യേക ധ്യാനം മേയ് 1,2,3 തീയതികളിലായി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു .
ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . സെഹിയോന്‍ മിനിസ്ട്രി യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് കുര്യാക്കോസും ടീമുമാണ് ധ്യാനം നയിക്കുന്നത് .
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 6282859843 എന്ന നമ്പറില്‍ വിളിച്ച് പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും ധ്യാനം .