അത്യപൂര്‍വമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചപ്പോഴും ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും എന്നും ഇര്‍ഫാന്റെ കരുത്തായി കൂടെയുണ്ടായിരുന്നത് ഭാര്യ സുദപ സിക്തര്‍ ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇര്ഫാന് വിട്ടു പിരിഞ്ഞ വേദനയില്‍ കഴിയുകയാണ് സുദപ.
'ഞാന്‍ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാന്‍ നേടി'- ഇര്‍ഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുദപ കുറിച്ചു.
നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഇര്‍ഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തര്‍. അവിടെ വച്ചാണ് സുദപയുമായി ഇര്ഫാന് പ്രണയത്തിലാകുന്നതും 1995ല്‍ വിവാഹിതരാകുന്നതും