Image

അരുത്, ഇത് ക്രൂരതയാണ്, ഓരോ പ്രവാസിയോടും ചെയ്യുന്ന ക്രൂരത....... ഡോ.പി.സി. ഷെറിമോൻ, മസ്കറ്റ്

ബിജു, വെണ്ണിക്കുളം Published on 24 April, 2020
അരുത്, ഇത് ക്രൂരതയാണ്, ഓരോ പ്രവാസിയോടും ചെയ്യുന്ന ക്രൂരത.......  ഡോ.പി.സി. ഷെറിമോൻ, മസ്കറ്റ്
മസ്‌കറ്റ്: ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവ് ആണ് അവന്‍ ആഗ്രഹിച്ച രീതിയില്‍ ഉള്ള മരണാന്തര ചടങ്ങുകള്‍/ അന്ത്യകര്‍മങ്ങള്‍. ജീവിച്ചിരിക്കുന്ന ഓരോരുത്തര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട് എന്ന് നാം മറന്നു പോകരുത്.
ഏറ്റവും മഹത്തായ രീതിയില്‍ ഓരോ വ്യക്തിയുടെയും അന്ത്യകര്‍മങ്ങള്‍ നടത്തുക എന്നുള്ളത് നമ്മുടെ പാരമ്പര്യമാണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ അത് എത്ര മാത്രം സാധിക്കും എന്ന് നമുക്ക് അറിയില്ല. പക്ഷെ, ജനിച്ച മണ്ണില്‍ അടക്കപ്പെടുക എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമായിരിക്കാം. അത് സാധിച്ചു കൊടുക്കാന്‍ നമുക്ക് സാധിക്കണം .
ഒരു ജീവിതം മുഴുവന്‍ ഈ മരുഭൂമിയില്‍ ഹോമിച്ചവരാണ് ഓരോ പ്രവാസിയും. എന്ത് സാങ്കേതികതയുടെ പേരിലും ആ മൃതദേഹങ്ങള്‍ അനാഥമാവാന്‍ നാം അനുവദിക്കരുത്. ആരുടേയും കനിവിനു വേണ്ടി അത് കാര്‍ഗോ സെന്ററില്‍ അനാഥമായി കിടക്കാന്‍ അനുവദിക്കരുത്. ഇത് ക്രൂരതയാണ് , കൊടും ക്രൂരത. നമുക്ക് വന്നാലേ നമുക്ക് അതിന്റെ വിഷമം മനസ്സിലാവൂ.

ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലും എടുത്തു ഈ മൃതദേഹങ്ങള്‍ നാട്ടില്‍ അടക്കം ചെയ്യാന്‍ സാധിക്കും. മുന്‍ കരുതലുകള്‍ എടുക്കണം എന്ന് മാത്രം.

ഒരു പക്ഷെ Cvoid ബാധിച്ചു മരിച്ചവരുടെ കേസില്‍, ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. പക്ഷെ മറ്റു രീതിയില്‍ മരണമടഞ്ഞ മൃതുദേഹങ്ങളോട് പോലും ഈ അനാദരവ് സഹിക്കാവുന്നതല്ല. എത്രയോ കാര്‍ഗോ ഫ്‌ലൈറ്റുകള്‍ ദിവസേന എന്ന പോലെ ഇന്‍ഡയിലേക്കു പറക്കുന്നു.

പൂര്‍വികരുടെ മണ്ണില്‍ അവര്‍ അന്ത്യവിശ്രമം കൊള്ളട്ടെ, അല്ലെങ്കില്‍ അവിടെ അവര്‍ എരിഞ്ഞു തീരട്ടെ , അവരും നമ്മളെ പോലെ നാടിനെ സ്വപ്നം കണ്ടവര്‍ തന്നെയല്ലേ.

ചെന്നൈയില്‍ എത്തിച്ച രണ്ടു മൃതുദേഹങ്ങള്‍ പുറത്തിറക്കാന്‍ ആവാതെ, തിരിച്ചയക്കണം എന്ന് ഒരു റിപ്പോര്‍ട്ട് ഇന്നലെ കേട്ടു, എന്ത് ക്രൂരതയാണിത്. സ്വാധീനമുള്ളവര്‍ ആണെങ്കില്‍ ഇങ്ങനെ ആയിരിക്കുമോ.

ഓരോ മൃതദേഹങ്ങളും അയക്കാന്‍ ആയി ദിവസങ്ങളോളം ഓടി നടക്കുന്ന എത്രയോ പ്രവാസി സുഹൃത്തുക്കള്‍ ഉണ്ട്. അവരുടെ ഒക്കെ നല്ല മനസിന്റെ ഫലം മൂലമാണ് ഓരോ മൃതദേഹങ്ങളും പലപ്പോഴും സമയത്തു അയക്കാന്‍ സാധിക്കുന്നത് തന്നെ.

നാളെ നമുക്കോ/ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ ഇത് വരുമ്പോഴേ നാം അതിന്റെ വേദനയുടെ തീവ്രത മനസിലാക്കൂ........ 
Join WhatsApp News
മനഃസാക്ഷിയുമില്ലാത്ത സർക്കാർ 2020-04-24 18:35:32
യാതയൊരു മനഃസാക്ഷിയുമില്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്ത്യാക്കാർ ചത്താലെന്താ ശവം കൊണ്ട് വന്നാലെന്താ കൊണ്ട് വന്നില്ലെങ്കിലെന്താ, അവർക്ക് ഭരിച്ചാൽ മതി. വിദേശത്തു പോയത് കൊണ്ട് ഇന്ത്യാക്കാരൻ ഇന്ത്യാക്കാരനല്ലാതാവുമോ? എല്ലാ നിബന്ധനയോടും വരുന്ന മൃതദേഹം പോലും തിരിച്ചയക്കുന്ന നിന്ദ്യത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക