ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനുള്ള തന്ത്രപ്പാടിലാണ് ആളുകളെല്ലാം തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തിയും ഹോബികള്‍ പൊടിത്തട്ടിയെടുത്തും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിച്ചും സമൂഹമാധ്യമങ്ങളില്‍ സജീവമായുമൊക്കെ വീട്ടിലിരിപ്പ് ദിവസങ്ങള്‍ക്ക് പ്രസന്നത നല്കാന് ശ്രമിക്കുകയാണ് ഓരോരുത്തരും. സെലബ്രിറ്റികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
നടന് അനൂപ് മേനോന് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മേക്കപ്പിനൊക്കെയൊരു പരിധിയില്ലെടേയ്,' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം ചോദിക്കുന്നത്. മുടിയും താടിയുമൊക്കെ നരച്ച് പ്രായമായൊരു ഗെറ്റപ്പിലാണ് താരം ചിത്രങ്ങളില്‍ നിറയുന്നത്. ഹാന്‍സം ഓള്‍ഡ് മാന്‍, അപ്പോള്‍ ഇതാണ് ഒര്‍ജിനല്‍, മറ്റേത് മേക്കപ്പ് ആണല്ലേ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍.
നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോന് സംവിധാനത്തിലും കയ്യൊപ്പു ചാര്‍ത്താന്‍ ഒരുങ്ങുകയാണ്. അനൂപ് സംവിധാനം ചെയ്ത 'കിങ് ഫിഷ്' തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. യാദൃശ്ചികമായാണ് സംവിധായകന്റെ റോള്‍ അനൂപിനെ തേടിയെത്തുന്നത്.