Image

കോവിഡ് 19 ആഗോള സംക്രമണത്തിന് ഡബ്ല്യു.എച്ച്.ഒ ഉത്തരവാദി: ട്രംപ് (ബി ജോണ്‍ കുന്തറ)

Published on 15 April, 2020
കോവിഡ് 19 ആഗോള സംക്രമണത്തിന് ഡബ്ല്യു.എച്ച്.ഒ ഉത്തരവാദി: ട്രംപ് (ബി ജോണ്‍ കുന്തറ)
അമേരിക്ക നല്‍കുന്ന 500 മില്യണ്‍ ഡോളര്‍ മരവിപ്പിച്ചിച്ചു

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ചൈന നല്‍കുന്നത് 40 മില്യണ്‍ എന്നിട്ട് ഡബ്ല്യു.എച്ച്.ഒ മേധാവി റ്റെഡ്‌റോസ് , ചൈനയുടെ വാക്കുകളില്‍ വിശ്വസിച്ചു കൊറോണ വൈറസിന്‍റ്റെ ആക്രമണ സാധ്യതകള്‍ ലോക രാജ്യങ്ങളില്‍ നിന്നും മറച്ചുവച്ചു.

ഈ സംഘടനയുടെ ഒരേ ഒരുദ്ദേശം ഇതുമാത്രം ആഗോളതലത്തില്‍ മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന രോഗങ്ങള്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നുണ്ടോ അങ്ങനെ കണ്ടാല്‍ അതിനുള്ള നടപടി നിര്‍ദ്ദേശിക്കുക മറ്റു ലോകരാജ്യങ്ങളെ തയ്യാറെടുപ്പിനു പ്രേരിപ്പിക്കുക.

ചൈന പോലുള്ള എല്ലാ ജനസാദ്രത തിങ്ങിയ രാജ്യങ്ങളിലും ഡബ്ല്യു.എച്ച്.ഒ ഒരു ഓഫീസ് സ്ഥാപിച്ചിട്ടുണ്ട് ഇതുപോലുള്ള വൈറസ് മറ്റു രോഗങ്ങള്‍ നിരീക്ഷിക്കുക മേധാവികളെ അറിയിക്കുക. 2003ല്‍ SARS വൈറസ് ഉത്ഭവിച്ചപ്പോള്‍ ഈ സ്ഥാപനം നേരത്തെ ഇടപെട്ടു ആ കാരണത്താല്‍ വൈറസ് ഒരു ആഗോള അപകടാവസ്ഥയില്‍ എത്തിയില്ല.അന്നത്തെ മേധാവി വേറെ ആയിരുന്നു.

എന്നാല്‍ 2019ല്‍ സംഭവിച്ചത് കടകവിരുദ്ധം. അറിഞ്ഞിട്ടും ചൈനയുടെ താല്‍പ്പര്യം മുന്നില്‍ നിറുത്തി അവര്‍ പാടിയ പാട്ട് ഏറ്റുപാടി. തൈവാന്‍ ആരോഗ്യ സംരക്ഷണ വകുപ്പ് ഡിസംബര്‍ മാസം  ഡബ്ല്യു.എച്ച്.ഒ  ആസ്ഥാനത്തേക്ക് അയച്ച ഒരു ഇമെയില്‍ സന്ദേശം പുറത്തുവന്നിരിക്കുന്നു അതില്‍ അവര്‍ ഈ വൈറസ് സംക്രമിക്കുന്നു എന്ന് അപായ സൂചന നല്‍കി അതിന് ഒരു ശ്രദ്ധയും നല്‍കിയില്ല.

ആറ് ആഴ്ചകളോളം കൊറോണ വൈറസ് വാര്‍ത്തകള്‍ പൊതുജന ശ്രദ്ധയില്‍ നിന്നും ചൈനയും ഡബ്ല്യു.എച്ച്.ഒ യും മറച്ചു വയ്ക്കുക മാത്രമല്ല തെറ്റായ അറിയിപ്പുകളും പുറപ്പെടുവിച്ചു. ഫെബ്രുവരി 14 വരെ റ്റെഡ്‌റോസ് പറഞ്ഞു കൊറോണ വൈറസ് പരസ്പര സംബര്‍ഗത്തില്‍ നിന്നും പകരില്ല ആഗോള യാത്രാ വിലക്കുകള്‍ അനാവശ്യം.

ചൈന മറ്റു രാഷ്ട്രങ്ങളെ സ്വാധീനിച്ചാണ് 2017ല്‍ അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചു എത്യോപ്യയില്‍ നിന്നുമുള്ള റ്റെഡ്‌റോസിനെ തലപ്പത്തു കൊണ്ടുവരുന്നത്.അമേരിക്ക സഹായം മരവിപ്പിച്ചു എന്നല്ലാതെ  W H O യില്‍നിന്നും പിന്മാറിയിട്ടില്ല ഒരന്വേഷണം ആവശ്യം. എന്നിരുന്നാല്‍ ത്തന്നെയും തടഞ്ഞു വയ്ക്കുന്ന സഹായധനം ആവശ്യമുള്ള ആഗോള ആരോഗ്യ സംരക്ഷണങ്ങള്‍ക്കു ഉപയോഗിക്കും.


Join WhatsApp News
Boby Varghese 2020-04-15 11:51:42
Tedros Adhanam is the head of WHO [ Wuhan health organization ]. When this guy was the health minister of Etheopia, China invested couple of billions in dollars in Etheopia. Then China made him the head of WHO. He was showing his gratitude to China, allowing several thousand people to die all over the world. American tax payers contribute $400 million to this organization. It is suicidal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക