-->

America

അമേരിക്കയിൽ ഇന്നലെ 2,407 മരണം; ന്യൂയോർക്ക് സിറ്റിയിൽ 10,000 കടന്നു, ലോകത്ത് 2 മില്യൺ  രോഗബാധിതർ 

ഫ്രാൻസിസ് തടത്തിൽ

Published

on


ന്യൂജേഴ്‌സി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട് സ്പോട്ട് ആയ ന്യൂജേഴ്‌സി ഉള്‍പ്പെടെ നിരവധി സ്റ്റേറ്റുകളില്‍ വീണ്ടും മരണനിരക്ക് കുത്തനെ ഉയര്‍ന്നതോടെ അമേരിക്ക ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും വലിയ സംഖ്യയിലേക്ക്  ഉയര്‍ന്നു- 2,407 പേര്‍ 

കൊറോണ വൈറസിന്റെ അധിനിവേശം ലോകത്തെ 195 രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ ഇന്നലെ ലോകത്ത് രണ്ടു മില്യണില്‍ അധികം കോവിഡ് 19 രോഗികളായി.
ലോകത്ത് കൊറോണവൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 2,000,998 ആയി. 

പതിവുപോലെ ഇന്നലെയും ന്യൂയോര്‍ക്കില്‍ ആണ് കൂടുതല്‍ പേര് മരിച്ചതെങ്കിലും ന്യജേഴ്സിയില്‍ അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ന്യൂയോര്‍ക്കില്‍ 778 പേരും ന്യൂജേഴ്സിയില്‍ 362 പേരുമായിരുന്നു ഇന്നലെ മരിച്ചത്. തലേദിവസം മരണസംഖ്യ 93 മാത്രമായിരുന്നു, രാജ്യത്ത് തലേദിവസം ന്യൂയോര്‍ക്കില്‍ തലേന്ന് 647 പേരായിരുന്നു മരണമടഞ്ഞത് . എങ്കിലും ആശുപത്രിയിലാകുന്നവരുടെയും ഐ.സിയുവില്‍ ഉള്ളവരുടേയും എണ്ണം കുറഞ്ഞതായി ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ അറിയിച്ചു.

ഉയര്‍ന്നു കൊണ്ടിരുന്ന മരണനിരക്ക് കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഏവരിലും ആശ്വാസത്തിന്റെ സൂചനകളയിരുന്നു. ആരോഗ്യമേഖലയില്‍ ഉണ്ടായഒരു വലിയ പ്രത്യാശയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. ആദ്യമായാണ് ന്യൂജേഴ്സിയില്‍ മരണസംഖ്യ 300 കടക്കുന്നത്
ന്യു യോര്‍ക്ക് സിറ്റിയില്‍ മരണം 6100 കടന്നു. പുതുക്കിയ കണക്കനുസരിച്ച് ന്യുയോര്‍ക്ക് സിറ്റിയില്‍ മാത്രം മരണം 10,367 ആയി. കോവിഡ് എന്നു സ്ഥിരീകരിച്ചവര്‍ 6,589. കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും മരണകാരണമായി കൊറോണ എന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ എഴുതിയവര്‍ 3778 കൂടി ചേരുമ്പോഴാണിത്.
സിറ്റിയില്‍ കോവിഡ് പോസിറ്റിവ് ആകുന്നവരുടേ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്.

ആര്‍ക്കും പിടി കൊടുക്കാത്ത ഒരു അത്ഭുത പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ ശാസ്ത്ര ലോകം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. കണക്കുകൂട്ടലുകള്‍ക്കും ഗവേഷണങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ഒളി ആക്രമണമാണ് ഈ സൂഷ്മജീവിനടത്തുന്നത്. ചിലപ്പോള്‍ മരണസംഖ്യ കുത്തനെ ഉയരും. അതിനിടെ ആശ്വാസമായി ചെറിയ ഇറക്കം. എല്ലാം ശമനമാകുന്നുവെന്നു കരുതുമ്പോള്‍ നിനച്ചിരിക്കാതെ കൂട്ടമരണം. എല്ലവരെയും കബളിപ്പിച്ചുകൊണ്ടുള്ള കൊറോണ വൈറസിന്റെ പോക്ക് എങ്ങോട്ടാണ്?

രാജ്യത്തെ മൂന്നാമത്തെ ഹോട്ട് സ്പോട്ട് ആയ മിഷിഗണില്‍ ഇന്നലെ 166 പേര് മരിച്ചു. തലേദിവസം ഇവിടെ 116 പേരായിരുന്നു മരിച്ചത്. മറ്റൊരു ഹോട്ട് സ്പോട്ട് ആയ ലൂയിസിയാനയിലും മരണ നിരക്ക് തലേ ദിവസത്തെ അപേക്ഷിച്ചു ഇരട്ടിയിലധികമായി. 44-ല്‍ നിന്ന് 129 ആയി . ഇതോടെ ലൂയിസിയാനയില്‍ മരണ സംഖ്യ ആയിരം കടന്നു. ആയിരം കടക്കുന്ന നാലാമത്തെ സ്റ്റേറ്റ് ആണ് ലൂയിസിയാന .

ആയിരം കടന്നസ്റ്റേറ്റുകളിലെ മരണസംഖ്യ: ന്യൂയോര്‍ക്ക് -10,834, ന്യൂജേഴ്‌സി-2,805, മിഷിഗണ്‍-1,768, ലൂയിസിയാന-1,013.

മാസച്യുസസ്. പെന്‍സില്‍വാനിയ എന്നിടങ്ങളിലും മരണം 100 കടന്നു. മാസച്യുസസില്‍ 113, പെന്‍സില്‍വാനിയയില്‍ 106 പേര് ആയിരുന്നു ഇന്നലെ മരിച്ചത് . രാജ്യത്തെ ആറു സ്റ്റേറ്റുകളില്‍ ഇന്നലെ മരണസംഖ്യ 50 മുകളില്‍ കടന്നു. ഈ സ്റ്റേറ്റുകള്‍ ബ്രാക്കറ്റില്‍ മരണസംഖ്യ: ഇല്യാനോയിസ്(74), ഫ്‌ലോറിഡ(72), കണക്റ്റിക്കറ്റ്(69), കാലിഫോര്‍ണിയ(55), ഓഹിയോ(50), ടെക്‌സാസ്(50) എന്നിങ്ങനെയാണ്.

ജോര്‍ജിയ (44),മേരിലാന്‍ഡ്(40), ഇന്‍ഡിയാന (37), കൊളറാഡോ(25), വാഷിംഗ്ടണ്‍(24) എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ മരണനിരക്കില്‍ വലിയ വര്‍ദ്ധനവ് വന്നതുകൊണ്ടുകൂടിയാണ് ഇന്നലെ അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടമരണത്തിനു സാക്ഷികളാകേണ്ടിവന്നത്.

അമേരിക്കയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 614246 ആയി ഉയര്‍ന്നു. ഇതില്‍ 26,945 പേര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണ്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 14,470 പേര്‍ ഗുരുതരാവസ്ഥയിലാണ്. 38,820 പേര്‍ രോഗ വിമുക്തരായി.

ലോകത്തത്തെ ആകെയുള്ള മരണസംഖ്യ 126,783 ആണ്. ഇതില്‍26,064 പേര്‍ അമേരിക്കകാരാണ്. ഇന്ന് മാത്രം ലോകത്ത് 6,922 പേര്‍ മരിച്ചു. ഇതില്‍ ഏകദേശം മൂന്നിലൊന്നു പേരും അമേരിക്കക്കാര്‍.

ഇന്ന് 74,012 പേര് കൂടി രോഗബാധിതര്‍ ആയതോടെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 2 മില്യണ്‍ കടന്നത്. ഇതില്‍ 1,389,201 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍. 51,652 പേര്‍ ഗുരുതരാവസ്ഥയിലുമാണ്. 485,011 പേര്‍ രോഗവിമുക്തരുമായി.

ലോകരാജ്യങ്ങളിലെ ഓരോ മില്യണ്‍ ആളുകളില്‍ 256 പേര്‍ എന്ന നിരക്കില്‍ രോഗബാധിതരും 16 പേര് എന്ന നിരക്കില്‍ മരണപ്പെടുന്നുവെന്നാണ് കൊറോണ രോഗത്തെക്കുറിച്ചുള്ള ആധികാരിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു മില്യണ്‍ ജനങ്ങളില്‍ നിന്നുള്ള ശരാശരി കണക്കാണിത്. അതെ സമയം രോഗികളുടെ എണ്ണവും മരണ നിരക്കിലും മുന്‍പിലുള്ള അമേരിക്കയില്‍ ഓരോ മില്യണ്‍ ജനങ്ങളില്‍ 1823 രോഗികളും 73 മരണവുമാണുള്ളത്. എന്നാല്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, നെതെര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ ഒരു മില്ല്യണ്‍ ആളുകളില്‍ മരിക്കുന്നവരുടെ എണ്ണം കാണുക. രോഗം, (മരണം ): ഇറ്റലി -2,687 (348), സ്പെയിന്‍ 3,690 (386), ഫ്രാന്‍സ്- 2,195 (241).നെതര്‍ലന്‍ഡ്സ് - 2,689 (359) എന്നിങ്ങനെ. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മഹാമാരിയെ എങ്ങനെ വരുതിയില്‍ കൊണ്ടുവരാമെന്നുള്ള ആശങ്കയിലാണു അമേരിക്കന്‍ പൗരന്മാര്‍.

Facebook Comments

Comments

  1. എനിക്കുള്ള ചെക്ക് സൈന്‍ ചെയിതതുപോലെ നിങ്ങളുടെ ചെക്കിലും ട്രമ്പ്‌ സയിന്‍ ചെയ്യും.- സ്ടോമി ഡാനിയേല്‍സ്സ്

  2. weak inefficient

    2020-04-15 14:06:05

    Inefficient person, a weak person, a poor leader, takes no responsibility. A weak person blames others.’

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കാൻ തരികിട 145, ഏപ്രിൽ 22)

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More