Image

ടെലികോണ്‍ഫറന്‍സിലെ പ്രാര്‍ഥനയും അനുശോചനവും, വേറേ വഴി ഉണ്ടോ?

Published on 14 April, 2020
ടെലികോണ്‍ഫറന്‍സിലെ പ്രാര്‍ഥനയും അനുശോചനവും, വേറേ വഴി ഉണ്ടോ?
ടെലികോണ്‍ഫറന്‍സിലുടെ പ്രാര്‍ഥനകളും അനുശോചനവും അര്‍പ്പിക്കുന്നതിനെ പൊതുവെ താല്പര്യ കുറവോടെയാണു ജനം നോക്കുന്നത്. ഒരു പബ്ലിസിറ്റി സ്റ്റണ്ട് എന്ന ചിന്ത.

അത് ശരിയല്ലെന്നു രണ്ട് പ്രാര്‍ഥനയില്‍ പങ്കെടുത്തപ്പോള്‍ തോന്നി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതല്ലാതെ പരസ്പരം ബന്ധപ്പെടാനും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുവാനും വേറേ എന്താണു വഴി. വലിയ ജനാവലിയുടെ ആദരമേറ്റ് അന്ത്യയാത്ര ഏറ്റു വാങ്ങേണ്ടവരാണു ചുരുക്കം ചില ബന്ധുക്കളെ സാക്ഷിയാക്കി വിടപറയുന്നത്.

ഈ സരംഭത്തിനു തുടക്കമിട്ടവരില്‍ പ്രധാനിഫോമാ നേതാവ് അനിയന്‍ ജോര്‍ജാണ്-മലയാളി ഹെല്പ്പ് ലൈന്‍ വഴി. ദേശീയ സംഘടനകളുടെയും വിവിധ മത സംഘടനകളുടെയും കൂട്ടായ്മയാണിത്. കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി സെക്രട്ടറി ബൈജു വര്‍ഗീസ്, ഡോ. ജഗതി നായര്‍ (ഫ്‌ലോറിഡ)തുടങ്ങിയവര്‍ ഒപ്പമുണ്ട്. വിഷമാവസ്ഥയിലൂള്ളവരെ തുണക്കുവാനും ഈ ഗ്രൂപ്പ് ശ്രമിക്കുന്നു

ചിക്കാഗോയില്‍ ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയുടെ നേത്രുത്വത്തില്‍ പ്രാര്‍ഥനകള്‍ മാത്രമല്ല , ചിക്കാഗോയിലും പരിസരത്തുമുള്ള വിഷമാവസ്ഥയിലായവരെ സഹായിക്കുവാനുള്ള കര്‍മ്മ പദ്ധതിയും -കൈ കോര്‍ത്ത് മലയാളികള്‍- മുന്നേറുന്നു. മെഡിക്കല്‍ തുടങ്ങി പല കാര്യങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ മാത്രമല്ല, അത്യാവശ്യ ഘട്ടത്തില്‍ സഹായങ്ങളും എത്തിക്കുന്നു. അതൊരു വലിയ കാര്യം തന്നെ. വിഷമാവസ്ഥയില്‍ വിളി കേള്‍ക്കാന്‍ ആളുണ്ട് എന്നു വരുന്നതു പോലും എത്രയോ നല്ലതാണ്.

മലയാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലൊക്കെ ഈ സംവിധാനം വേണം.ഇന്ന് (ചൊവ്വ-ഏപ്രില്‍ 14) വൈകിട്ട് 7:30-നു (സെന്റ്രല്‍ ടൈം) പ്രശസ്ത ധ്യാനഗുരു ജോസഫ് പുത്തന്‍പുരക്കല്‍ (കാപ്പിപ്പൊടി അച്ചന്‍),റവ. ഡോ. ബാനു സാമുവല്‍ എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥനാ സമ്മേളനമുണ്ട്. ഈ വിഷമകാലത്ത് ചിന്തിക്കുകയും ചിരിക്കുകയും ആകാം. (ഫ്‌ലയര്‍ താഴെ)

മലയാളി ഹെല്പ്പ് ലൈന്‍ ഞായറാഴ്ച നടത്തിയ പ്രാര്‍ഥന-അനുശോചന സമ്മേളനം അത്യന്തം വികാര നിര്‍ഭരമായി.കോവിഡ് മൂലവും അല്ലാതെയും മരിച്ച രണ്ട് ഡസനോളം പേരെ ചടങ്ങില്‍ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.

തിങ്കളാഴ്ച മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിന്റെ നേത്രുത്വത്തില്‍ അന്തരിച്ച തിരുവല്ല ബേബിക്കു വേണ്ടിയും അനുസ്മരണം നടന്നു.

ഞായറാഴ്ചത്തെ അനുസ്മരണത്തില്‍സീറോ മലങ്കര സഭയുടെ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ്, ചിക്കാഗോ ഗീതാമണ്ഡലം ഡയറക്ടര്‍ ആനന്ദ് പ്രഭാകര്‍, നോര്‍ത്ത് അമേരിക്കന്‍ മുസ്ലിം അസോസിയേഷന്റെ വൈസ് പ്രസിഡന്റ് റഷീദ് കെ. മുഹമ്മദ് എന്നിവര്‍ പ്രാര്‍ഥനകള്‍ നടത്തുകയും അനുശോചനമറിയിക്കുകയും ചെയ്തു.രോഗബാധിതരായവര്‍ വേഗം സുഖപ്പെടാനും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കാനും അവര്‍ക്കൊപ്പം കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളും പ്രാര്‍ഥിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ ഓര്‍മ്മകള്‍ പുതുക്കി. വിവിധ സംഘടനാ നേതാക്കളും അനുശോചനമറിയിച്ചു.

ടി. ഉണ്ണിക്രുഷ്ണന്‍, പോള്‍ കെ. ജോണ്‍, സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേത്രുത്വം നല്കി.

മരിച്ചവരെ (ബ്രാക്കറ്റില്‍) അനുസ്മരിച്ച് സംസാരിച്ചവര്‍: ഫ്രെഡ് കൊച്ചി (ബേബി തിരുവല്ല) ഫിലിപ്പ് ഇടത്തില്‍ (സാമുവല്‍ ഇടത്തില്‍, മേരി സാമുവല്‍); വര്‍ഗീസ് ജോസഫ് (ഈപ്പന്‍ ജോസഫ്); തോമസ് മാത്യു (ജോസഫ് പടന്നമാക്കല്‍); പ്രദീപ് നായര്‍ (തങ്കമ്മ നായര്‍); പി.ടി. തോമസ്,സണ്ണി കല്ലൂപ്പാറ (മേരിക്കുട്ടി തോമസ്);സാം സ്‌കറിയ (അന്നമ്മ സാം); ഡയാന ജേക്കബ് ഏബ്രഹാം (റേച്ചല്‍ മാത്യു); രാജന്‍ ചീരത്ത് (ടെന്നിസന്‍ പയ്യൂര്‍); ഷാജു സാം (മറിയാമ്മ മാത്യുസ്);ഡോ. ലിസ് പൂംകുടി (ത്രേസിയാമ്മ പൂംകുടി); ജോസഫ് ഔസോ (ജോസഫ് ജോണ്‍ ചൂണ്ടക്കാരന്‍); യോഹന്നന്‍ ശങ്കരത്തില്‍ (കുരിയാക്കോസ് മാത്യു); മാത്യു ചെരുവില്‍ (തോമസ് സെബാസ്റ്റ്യന്‍); തോമസ് തോമസ് (ഉമ്മന്‍ കിരിയന്‍); അജിത് ഹരിഹരന്‍ (എം.ജി. ജയന്തന്‍); അലക്‌സ് അലക്‌സാണ്ടര്‍ (ലാലു പ്രതാപ് ജോസ്); ഫിലിപ്പ് വേമ്പെനില്‍ (താന്നിക്കല്‍ ടി. ആര്‍. കുര്യന്‍, റോസമ്മ കുര്യന്‍)

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബൊസ് മാത്യു, ഫൊക്കാന്‍ അസി. സെക്രട്ടറി ഡോ. സുജ ജോസ് തുടങ്ങിയവരും സംസാരിച്ചു

ബേബി തിരുവല്ലക്കു വേണ്ടി നടത്തിയ അനുസ്മരണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് സെക്രട്ടറി റീന സാബു സ്വാഗതം പറഞ്ഞു.

കോര്‍ഡിനേറ്റ് ചെയ്ത അനിയന്‍ ജോര്‍ജ് പ്രസിഡന്റ് തോമസ് തോമസിനെ ക്ഷണിച്ചു. തോമസ് തോമസ്ബേബി തിരുവല്ലയുമായുള്ള ദീര്‍ഘകാല ബന്ധവും അദ്ദേഹത്തിന്റെ നിര്യാണം മൂലം സമൂഹത്തിനുണ്ടായ നഷ്ടങ്ങളും വിവരിച്ചു.

ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാര്‍ കാത്തലിക് രൂപതാ ബിഷപ്പ് മാര്‍ ജോയ് അലപ്പാട്ട്, റവ ഫാ. ഡോ. സി കെ രാജന്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലോംഗ് ഐലന്റ്); റവ. ഫാ. അലക്‌സ് ജോയ്, റവ. ഫാ. രാജന്‍ പീറ്റര്‍ (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ചര്‍ച്ച്), എന്നിവര്‍ പ്രാര്‍ഥന്‍ നടത്തുകയും അനുശോചനമറിയിക്കുകയും ചെയ്തു.

കുടുംബാംഗം ചെറിയന്‍ പി ചെറിയാന്‍, ഫ്രെഡ് കൊച്ചിന്‍, എഴുത്തുകാരനായ രാജു മൈലപ്ര, റെജി വര്‍ഗ്ഗീസ്, ബാബുക്കുട്ടി വില്‍സണ്‍ (കേരള സമാജം പ്രസിഡന്റ്), ജോസ് അബ്രഹാം(ഫോമാ ജനറല്‍ സെക്രട്ടറി) ഷാജി എഡ്വേര്‍ഡ് (ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി) സണ്ണി കൊന്നിയൂര്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മാധവന്‍ നായര്‍ (ഫൊക്കാന പ്രസിഡന്റ്) , ഡോ മമ്മന്‍ സി ജേക്കബ് (ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍) ഫിലിപ്പ് ചാമത്തില്‍ (ഫോമാ പ്രസിഡന്റ്); തോമസ് ടി ഉമ്മന്‍ (ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍), ആന്‍ഡ്രൂ പപ്പച്ചന്‍ (ഡബ്ലിയു എം.സി) (പ്രസ് ക്ലബ് പ്രസിഡന്റ്), മധു രാജന്‍ (പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍), പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന), ജോര്‍ജ്ജ് അബ്രഹാം (ഐ.ഒ.സി) ഡോ. ജേക്കബ് തോമസ്,പോള്‍ സി മത്തായി, യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് കോശി (വെസ്റ്റ്‌ചെസ്റ്റര്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷണര്‍)മിനി നായര്‍ (അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സുലേറ്റ്),ജോര്‍ജി വര്‍ഗീസ് (ഫൊക്കാന) ്യൂ ബിജു തോണിക്കടവില്‍, സാജു ജോസഫ് (ഫോമാ ജോ. സെക്രട്ടറി), ബെന്നി വാച്ചാച്ചിറ (ഫോമാ മുന്‍ പ്രസിഡന്റ്)തോമസ് ഒലിയാങ്കുന്നല്‍ എന്നിവര്‍ സംസാരിച്ചു
ടെലികോണ്‍ഫറന്‍സിലെ പ്രാര്‍ഥനയും അനുശോചനവും, വേറേ വഴി ഉണ്ടോ?
ടെലികോണ്‍ഫറന്‍സിലെ പ്രാര്‍ഥനയും അനുശോചനവും, വേറേ വഴി ഉണ്ടോ?
ടെലികോണ്‍ഫറന്‍സിലെ പ്രാര്‍ഥനയും അനുശോചനവും, വേറേ വഴി ഉണ്ടോ?
Join WhatsApp News
ജോയി കോരുത് 2020-04-14 17:31:37
അപലപാനീയം. കോവിഡ് കാരണംകൊണ്ടും, അല്ലാതെയും നമ്മളോട് വിട പറഞ്ഞവരുടെ ബന്ധുക്കളെ അനുശോചനം നേരിട്ട് അറിയിക്കുന്നതിന് പകരം, അവരോടുള്ള ആദരസൂചകമായി ഒരു പൂച്ചെണ്ട് അയച്ച് കൊടുക്കുകയോ ചെയ്യാതെ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങൾ നീതിക്ക്‌ നിരക്കുന്നതല്ല. ഇത്തരം ടെലികോണ്ഫറൻസിൽ കയറുന്ന പലർക്കും സുബോധമുണ്ടോ എന്നുപോലും സംശയം തോന്നിപ്പോയി. ഇതൊക്കെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണന്നു മനസിലായി. അന്തരിച്ചവരെ അനവസരത്തിൽ അവഹേളിക്കുന്ന രീതിയിലാണ് ഇവരുടെ കോപ്രായങ്ങൾ. ഖേദമുണ്ട്.
ലോനപ്പൻ കുമ്പിൾ 2020-04-14 18:57:08
ജോയി കൊരുത്തിനോടു യോജിക്കുന്നു . ഫോമാ ഫൊക്കാന മറ്റതിൻ ബഡാ ഛോട്ടാ നേതാക്കളാ , മെത്രാനാ , സ്വാമിയാ എന്നൊക്കെ പറഞ്ഞു ഏറ്റം ആദ്യം വലിയ പ്രാത്ഥനയും ശ്ലോകവും നീണ്ട അർത്ഥമില്ലത്ത പ്രസംഗവും , സ്വയം പൊക്കലും, പുകഴ്ത്തലും , പരസ്പ്പരം ചൊറിച്ചലും, സാധാരണക്കാരായവരേ അവഗണിക്കലും, എല്ലാം പ്രഹസനങ്ങൾ , അനുശോചനം എന്ന പേര് മാത്രം . ചത്തവരെ വെച്ചു പേരടുക്കൽ പ്യൂബിസിറ്റി സ്റ്റൻഡ് .
കൈ വിറയല്‍ നിന്നു 2020-04-15 05:48:06
മദ്യവിപത്തിൽ നിന്ന് ആയിരക്കണക്കിന് കുടുബങ്ങളെ രക്ഷിക്കാൻ ബോധവത്കരണമോ,മദ്യവർജ്ജന നയമോ അല്ല,മദ്യലഭ്യത ഇല്ലാതാക്കൽ തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് ബോധ്യമായി. മതവും ഇതുപോലെ ഒഴിവാക്കാന്‍ സാധിക്കും.- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക