Image

ഡോ. ഡി ബാബു പോളിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

Published on 14 April, 2020
ഡോ. ഡി ബാബു പോളിന്റെ ഓര്‍മ്മകള്‍ക്ക്  ഒരു വയസ്സ്
കൊച്ചി - സുറിയാനി സഭാപണ്ഡിതനും, ചരിത്രകാരനും, എഴുത്തുകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ഡി ബാബു പോളിന്റെ ഒന്നാം ചരമ വാര്‍ഷീകമായിരുന്നു. ഇന്നലെ.
ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ഏപ്രില്‍ 13 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോ. ബാബു പോള്‍ അന്തരിച്ചു. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാളും ഭരണ നിപുണനുമായിരുന്നു ഡോ. ബാബു പോള്‍. മലയാള ഭാഷാസാഹിത്യത്തില്‍ അനേക സംഭാവനകള്‍ നല്‍കിയ അദ്ദേഹം ലോകപ്രശസ്ത എഴുത്തുകാരന്‍ കൂടിയായിരുന്നു. പത്തൊന്‍പതാം വയസില്‍ തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച അദ്ദേഹം പിന്നീട് അനേക കൃതികളുടെ രചയിതാവായി.

കാലം ചെയ്ത പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്തിയിരുന്ന അല്‍മായനായിരുന്നു അദ്ദേഹം.

1941 ഏപ്രില്‍ 11ന് പെരുമ്പാവൂര്‍, കുറുപ്പംപടി ചീരത്തോട്ടം പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടേയും, മേരി പോളിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്.

ബിജു, വെണ്ണിക്കുളം .
Join WhatsApp News
യേശു 2020-04-14 12:40:25
മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചുമൂടട്ടെ. ജീവിച്ചിരിക്കുന്നവരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക. നഗന്ധരായവരെ ഉടുപ്പിക്കുക ; വിശക്കുന്നവർക്ക് ആഹാരം കൊടുക്കുക; രോഗികളെയും തടവുകാരെയൂം സന്ദർശിക്കുക ; അഭയാർത്ഥികളെ കൈക്കൊള്ളുക ; വിശക്കുന്നവന്റെ ഫുഡ്സ്റ്റാമ്പ് , ട്രംപിനെപ്പോലെ നിറുത്തലാക്കാതിരിക്കുക; തടവുകാരെ ഓർക്കുക . എനിക്കറിയാം നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല എന്ന് .എന്നെ പിന്തുടരണം എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിനെ ത്യജിക്കാൻ കഴിയണം . അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ എന്ന് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക